ഉടുമ്പന്‍ചോലനാട്ടുവാര്‍ത്തകള്‍
അതിശക്തമായ കാറ്റിലും മഴയിലും വൻമരം വീണ് വീടു തകർന്നു.
രാജാക്കാട് മേഖലയിൽ ഉച്ചകഴിഞ്ഞുണ്ടായ ശക്തമായ കാറ്റിലും മഴയിലും വൻമരം വീണ് വീട് തകർന്നു.
രാജാക്കാടിന് സമീപം അടി വാരത്താണ് സംഭവം.
മച്ചാനിക്കൽ ജേക്കബിൻ്റെ വീടാണ് തകർന്നത്.
വീട്ടിലുണ്ടായിരുന്നവർ ഭാഗ്യം കൊണ്ടാണ് ഓടി രക്ഷപ്പെട്ടത്.
വീട് പൂർണ്ണമായും തകർന്ന നിലയിലാണ്.
ഏകദേശം 5 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കപ്പെടുന്നു.