Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ബൈക്കിൽ ജീപ്പിടിച്ച് കൊലപ്പെടുത്താൻ ശ്രമം: ഒരാൾ അറസ്റ്റിൽ

അണക്കര:ബൈക്കിൽപോകുകയായിരുന്ന ആളെ ജീപ്പിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ വണ്ടൻമേട് പോലീസ് അറസ്‌റ്റു ചെയ്തു. അണക്കര ഏഴാംമൈൽ കുന്നപ്പള്ളിൽ സിജോ(40) ആണ് അറസ്റ്റിലായത്.
24ന് ഉച്ചയ്ക്ക് അണക്കരയിലെ ബാറിനു സമീപത്ത് ചക്കുപള്ളം കൊച്ചുകടത്തേടത്ത് ജോൺസനെയാണ് (45) കൊലപ്പെടുത്താൻ ശ്രമിച്ചത്.
ബാറിൽവച്ച് ഇരുവരും തമ്മിൽ തർക്കം ഉണ്ടാകുകയും അതിനുശേഷം ബൈക്കിൽ പോകുകയായിരുന്ന ജോൺസനെ സിജോ ജീപ്പിടിപ്പിക്കുകയായിരുന്നു.നെടുങ്കണ്ടം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.









































































