ഇടുക്കിഉടുമ്പന്ചോലതൊടുപുഴദേവികുളംപീരിമേട്
കാലിക്കുടങ്ങളും കഴുത്തിൽ ബോർഡും തൂക്കി ശുദ്ധജലത്തിനായി ഒറ്റയാൾ സമരം
മറയൂർ∙ കോവിൽക്കടവ് – സഹായഗിരി ഭാഗങ്ങളിൽ ദിവസങ്ങളായി ശുദ്ധജലം ലഭിക്കുന്നില്ലെന്ന് ആരോപിച്ചു കോവിൽക്കടവ് സ്വദേശി ബിജു പഞ്ചായത്ത് ഓഫിസിനു മുൻപിൽ ഒറ്റയാൾ സമരം നടത്തി. കോവിൽക്കടവ് തെങ്കാശിനാഥൻ ക്ഷേത്രത്തിന് സമീപത്തു നിന്ന് കാലിക്കുടങ്ങളും കഴുത്തിൽ ബോർഡും തൂക്കിയാണു ബിജു പഞ്ചായത്ത് ഓഫിസിലെത്തിയത്.
എന്നാൽ 2013ലെ ജലനിധി പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കി പിജി ഗ്രൂപ്പ് മുഖേനയാണ് ശുദ്ധജലം ഉപഭോക്താക്കൾക്ക് എത്തിച്ചു നൽകുന്നതെന്നും മറയൂർ മേഖലയിൽ ഒരു ദിവസം ഇടവിട്ട് എല്ലാവർക്കും ശുദ്ധജലമെത്തിച്ചു നൽകുന്നുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് ഉഷാ ഹെൻട്രി ജോസഫ് പറഞ്ഞു.