ഉടുമ്പന്‍ചോലനാട്ടുവാര്‍ത്തകള്‍
വോട്ട് ചെയ്യാന്‍ പോയ തോട്ടം തൊഴിലാളി കുടുംബത്തിന്റെ വീട്ടില്‍ മോഷണം
15 പവന് സ്വര്‍ണവും 6500 രൂപയും കവര്‍ന്നു
ഇടുക്കി: വോട്ട് ചെയ്യാന്‍ തമിഴ്നാട്ടിലേക്ക് പോയ തോട്ടം തൊഴിലാളി കുടുംബത്തിന്റെ വീട്ടില്‍ മോഷണം. 15 പവന് സ്വര്‍ണവും 6500 രൂപയും കവര്‍ന്നു. ഉടുമ്പന്‍ചോല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉടുമ്പന്‍ചോല വള്ളറക്കുംപാറയിലെ എസേ്റ്ററ്റ് സൂപ്പര്‍ വൈസറായ ധര്‍മന്റെ വീട്ടിലാണ് മോഷണം നടന്നത്. അഞ്ചിന് വോട്ട് ചെയ്യാന്‍ ധര്‍മനും കുടുംബവും തമിഴ്നാട്ടിലേക്ക് പോയിരുന്നു. വോട്ട് ചെയ്ത ശേഷം ഇന്നലെയാണ് ധര്മന് തിരികെയെത്തിയത്. അലമാരിയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവുമാണ് നഷ്ടപ്പെട്ടത്. പോലീസും ഡോഗ് സ്ക്വാഡും ഫോറന്‍സിക് വിഭാഗവും സ്ഥലത്ത് എത്തി പരിശോധന നടത്തി. അടുക്കള വാതില്‍ തകര്‍ത്താണ് കള്ളന്മാര് അകത്ത് കടന്നത്. ഉടുമ്പന്‍ചോല സി.ഐ ഷൈന്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു.