Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ചക്കുളത്തുകാവിലേക്ക് ഭക്തജനപ്രവാഹം ; പൊങ്കാല നാളെ,സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി



ആലപ്പുഴ: ചക്കുളത്തുകാവിലെ പ്രസിദ്ധമായ പൊങ്കാല വൃശ്ചിക മാസത്തിലെ തൃക്കാര്‍ത്തിക നാളായ ബുധനാഴ്ച നടക്കും. കൈയില്‍ പൂജാദ്രവ്യങ്ങളും പൊങ്കാലക്കലങ്ങളും ഭക്തിസാന്ദ്രമായ മനസുമായി വിവിധ ദേശങ്ങളിൽ നിന്നായി ഭക്തലക്ഷങ്ങളാണ് പൊങ്കാലയിടാനെത്തികൊണ്ടിരിക്കുന്നത്. നാളെത്തെ പൊങ്കാലയുമായി ബന്ധപ്പെട്ട് മേഖലയിൽ പ്രാദേശിക അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ഡിസംബര്‍ ഏഴിന് കുട്ടനാട്, ചെങ്ങന്നൂര്‍, മാവേലിക്കര താലൂക്കുകളിലാണ് അവധി പ്രഖ്യാപിച്ചത്. ഈ താലുക്കുകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമെല്ലാം ജില്ല കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ പൊതുപരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം നടക്കുമെന്നും കളക്ടർ അറിയിച്ചിട്ടുണ്ട്.ക്ഷേത്രമുറ്റത്ത് പൊങ്കാലയിടാനായി പതിനായിരക്കണക്കിനു സ്ത്രീകള്‍ ഇന്ന് തന്നെ ക്ഷേത്രാങ്കണത്തിലെത്തി. ക്ഷേത്രപരിസരത്തിനു പുറമെ 70 കിലോമീറ്റര്‍ ചുറ്റളവിലും ഭക്തര്‍ പൊങ്കാലയിടും. പൊങ്കാലയ്ക്കായി ക്ഷേത്രവും പരിസര പ്രദേശങ്ങളുമെല്ലാം ഒരുങ്ങിക്കഴിഞ്ഞു. അഭീഷ്ടകാര്യസിദ്ധി, മംഗല്യഭാഗ്യം, ഐശ്വര്യപ്രാപ്തി എന്നിവയ്ക്കായാണ് ഭക്തര്‍ അത്മസമര്‍പ്പണമായി ചക്കുളത്തമ്മയ്ക്കു പൊങ്കാലയിടുന്നത്. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, ഡല്‍ഹി തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി ഭക്തര്‍ പൊങ്കാലയിടാനെത്തിയിട്ടുണ്ട്. ക്ഷേത്രവും പരിസര പ്രദേശങ്ങളും വിദൂര ദിക്കിൽ നിന്ന് പൊങ്കാലയ്ക്കായെത്തിയ ഭക്തരാല്‍ നിറയും. കൈയില്‍ മണ്‍കലങ്ങളും ചൂട്ടുകളുമായി പോകുന്ന സ്ത്രീകളുടെ ഒഴുക്കാണ് എവിടെയും.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!