പ്രധാന വാര്‍ത്തകള്‍
കട്ടപ്പന കേരള കോൺഗ്രസ് (എം) കരുണാപുരം, വണ്ടന്മേട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽജില്ലയിലെ ഭൂപ്രശ്നങ്ങൾ ശാശ്വതമായി പരിഹാരം വേണമെന്ന് ആവശ്യം ഉന്നയിച്ചുകൊണ്ട് ഡിസംബർ മുന്നിന്സായാഹ്ന ധർണ നടത്തുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു


കട്ടപ്പന. കേരള കോൺഗ്രസ് (എം) കരുണാപുരം, വണ്ടന്മേട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ
ജില്ലയിലെ ഭൂപ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കുക, നിർമ്മാണ നിരോധനം പിൻവലിക്കുക, ഏലയ്ക്കായുടെ വിലത്തകർച്ച തടയുക. എന്നീ ആവശ്വങ്ങൾ ഉന്നയിച്ചുകൊണ്ട് ഡിസംബർ മുന്നിന്
സായാഹ്ന ധർണ നടത്തുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.
ചേറ്റുകുഴി ടൗണിൽ വൈകുന്നേരം
4.30 ന് നടക്കുന്ന ധർണ്ണ കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ്
ജോസ് പാലത്തിനാൽ
ഉദ്ഘാടനം ചെയ്യും.
രാജു ഇല്ലത്ത് അധ്യഷത വഹിക്കും.
രാരിച്ചൻ നീറണാകുന്നോൽ മുഖ്യപ്രഭാഷണം നടത്തും.ഇരട്ടയാർ പഞ്ചായത്ത് പ്രസിഡന്റ്
ജിൻസൺ വർക്കി ആമുഖ സന്ദേശം നൽകും.പത്ര സമ്മേളനത്തിൽ
ഷൈൻ ജോസ് കക്കാട്ട്, മാത്യു മാളിയേക്കൽ,വി.വി.ജോസഫ് വാണിയപ്പുരക്കൽ , അനിൽ കണ്ണം പാല, ജോസ് മാടപ്പള്ളി തുടങ്ങിയവർ പങ്കെടുത്തു.