Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ഇന്ത്യ ടി-20 ലോകകപ്പ് സെമിയിൽ; സിംബാബ്‌വെക്കെതിരെ മിന്നും ജയം



സിഡ്‌നി: ടി20 ലോകകപ്പിൽ സിംബാബ്‌വെയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ജയം. 71 റൺസിനാണ് ജയം. 187 റൺസ് വിജയലക്ഷ്യമാണ് ഇന്ത്യ ഉയർത്തിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ സിംബാബ്‌വെ 115 റൺസിന് ഓൾ ഔട്ട് ആയി.

അർദ്ധ സെഞ്ച്വറി നേടിയ സൂര്യകുമാര്‍ യാദവ്, കെ.എല്‍ രാഹുൽ എന്നിവരാണ് ഇന്ത്യയെ കൂറ്റൻ സ്കോറിലെത്തിച്ചത്. ഉജ്ജ്വല പ്രകടനം തുടർന്ന സൂര്യകുമാർ യാദവ് വെറും 25 പന്തിൽ 4 സിക്സും ആറ് ഫോറും സഹിതം 61 റൺസുമായി പുറത്താകാതെ നിന്നു.

ഇന്ത്യക്ക് വേണ്ടി ആർ അശ്വിൻ 3 വിക്കറ്റുകൾ വീഴ്ത്തി. മുഹമ്മദ് ഷമ്മി, ഹർദിക് പാണ്ഡ്യ എന്നിവർ 2 വിക്കറ്റുകൾ വീതവും ഭുവനേശ്വർ കുമാർ, അർശ്ദീപ് സിങ്, അക്‌സർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. വ്യാഴാഴ്ച്ച(നവംബർ 10) ഇംഗ്ലണ്ടുമായാണ് ഇന്ത്യയുടെ സെമി ഫൈനൽ മത്സരം. ബുധനാഴ്ച്ച(നവംബർ 9) നടക്കുന്ന മറ്റൊരു സെമിയിൽ പാകിസ്ഥാൻ ന്യൂസിലൻഡിനെ നേരിടും.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!