പ്രധാന വാര്‍ത്തകള്‍
ലോകകപ്പ് അടുത്തിരിക്കെ ബൈജൂസിന്റെ ബ്രാന്‍ഡ് അംബാസിഡറായി ലയണല്‍ മെസ്സി
ന്യൂഡല്‍ഹി: അർജന്‍റീനൻ ഫുട്ബോൾ സൂപ്പർതാരം ലയണൽ മെസിയെ എഡ്യുടെക് കമ്പനിയായ ബൈജൂസിന്‍റെ ആഗോള ബ്രാൻഡ് അംബാസഡറായി നിയമിച്ചു. മെസി ബൈജൂസുമായി കരാർ ഒപ്പിട്ടു. ബൈജൂസ് സോഷ്യൽ ഇനിഷ്യേറ്റീവ് ബ്രാൻഡ് അംബാസഡറായിട്ടാണ് ലയണൽ മെസിയെ നിയമിച്ചത്.
ബൈജൂസിന്‍റെ ജഴ്സി അണിഞ്ഞ് ഖത്തർ ലോകകപ്പിന് ഉപയോഗിക്കുന്ന അൽ റിഹ്ല പന്ത് പിടിച്ച് നിൽക്കുന്ന മെസിയുടെ ചിത്രവും പുറത്തുവന്നിട്ടുണ്ട്.
ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, മെസിയെ ബ്രാൻഡ് അംബാസഡറായി നിയമിച്ചുകൊണ്ടുള്ള സുപ്രധാന പ്രഖ്യാപനമാണ് ബൈജൂസ് നടത്തിയിരിക്കുന്നത്.
















































































































