അന്തരിച്ച കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് ജനറൽ സെക്രട്ടറി AM സന്തോഷിൻ്റെ അനുസ്മരണ സമ്മേളനം നടന്നു

അന്തരിച്ച കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് ജനറൽ സെക്രട്ടറി AM സന്തോഷിൻ്റെ അനുസ്മരണ സമ്മേളനം നടന്നു. കുന്തളംപാറയിൽ നടന്ന സമ്മേളനത്തിൽ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ പങ്കെടുത്തു.
യൂത്ത് കോൺഗ്രസ് കട്ടപ്പന മണ്ഡലം സെക്രട്ടറി, മണ്ഡലം പ്രസിഡണ്ട് ,ജില്ലാ സെക്രട്ടറി, കോൺഗ്രസ് മണ്ഡലം സെക്രട്ടറി, കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന എ എം സന്തോഷിൻ്റെ വിയോഗം നാടിനെ കണ്ണിരിൽ ആഴ്ത്തിയിരുന്നു.
കഴിഞ്ഞ 15നാണ് സന്തോഷിൻ്റെ തലയിലെ ഞരമ്പ് പൊട്ടി അപകടകരമായ വിധം കട്ടപ്പനയിലെ ആശൂപത്രിയിൽ എത്തിച്ചത്.
തുടർന്ന് മാർ സ്ലീവ ആശൂപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
വെൻ്റിലേറ്ററിൻ്റെ സഹായത്താലാണ് രണ്ട് ദിവസം ജീവൻ നിലനിർത്തിയത്.
എന്നാൽ ബുധനാഴ്ച്ച വൈകിട്ടോടെ സന്തോഷ് എല്ലാവരെയും കണ്ണിരിലാഴ്ത്താ വിടപറഞ്ഞു.
സംസ്ക്കാരത്തിന് ശേഷം കുന്തളംപാറയിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ അഡ്വ : ഡീൻ കുര്യാക്കോസ് എം.പി അനുസ്മരണ പ്രഭാഷണം നടത്തി.
DCC പ്രസിഡൻ്റ് CP മാത്യൂ, BJP ദേശീയ സമിതിയംഗം ശ്രീനഗരി രാജൻ CITU കട്ടപ്പനഏരിയ സെക്രട്ടറി MC ബിജു തുടങ്ങി വിവിധ നേതാക്കൾ സന്തോഷിൻ്റെ ഓർമ്മകൾ പങ്കുവച്ചു.
യോഗത്തിൽ കോൺഗ്രസ് കട്ടപ്പന മണ്ഡലം പ്രസിഡൻ്റ് സിജു ചക്കും മൂട്ടിൽ അദ്ധ്യക്ഷനായിരുന്നു.
നേതാക്കളായ EM ആഗസ്തി, ജോയി വെട്ടിക്കുഴി, റോയി K പൗലോസ്, മനോജ് M തോമസ്, ഗീരിഷ് മാലിയിൽ, തങ്കച്ചൻ പുരയിടം, തോമസ് രാജൻ, സേനാപതി വേണു, MN ഗോപി, ഫ്രാൻസീസ് അറക്കപ്പറമ്പിൽ, AP ഉസ്മാൻ, MD അർജുനനൻ, തോമസ് മൈക്കിൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു.













































































