പ്രധാന വാര്‍ത്തകള്‍
നിയമനങ്ങള്‍ മരവിപ്പിച്ച് ഐടി കമ്പനികൾ; നടപടി ആഗോള മാന്ദ്യം മുന്നിൽ കണ്ട്


ന്യൂഡല്‍ഹി: വിപ്രോ, ഇൻഫോസിസ്, ടെക് മഹീന്ദ്ര എന്നിവയുൾപ്പെടെ രാജ്യത്തെ മുൻനിര ഐടി കമ്പനികൾ പുതിയ നിയമനങ്ങൾ മരവിപ്പിച്ചു. നാല് മാസത്തോളമായി നിയമനം വൈകിപ്പിച്ച ശേഷം കമ്പനികൾ നേരത്തെ നൽകിയ ഓഫർ ലെറ്ററുകൾ റദ്ദാക്കിയതായാണ് റിപ്പോർട്ട്.
ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്സ്ആപ്പ് എന്നിവയുടെ മാതൃ കമ്പനിയായ മെറ്റാ പ്ലാറ്റ്ഫോംസ്, പുതിയ ജീവനക്കാരെ നിയമിക്കുന്നത് നിർത്തുകയാണെന്നും ചെലവ് ചുരുക്കലിന്‍റെ പാതയിലാണെന്നും കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.
പണപ്പെരുപ്പത്തെത്തുടർന്ന് നിരക്ക് വർദ്ധന മൂലം ആഗോള മാന്ദ്യത്തിന്റെ സാധ്യത കണക്കിലെടുത്താണ് ഐടി കമ്പനികളുടെ നീക്കം. ടിസിഎസും വിപ്രോയും ജീവനക്കാരുടെ വേരിയബിൾ വേതനം നീട്ടിവെച്ചു. അതേസമയം, ഇൻഫോസിസ് ഇത് 70 ശതമാനമായി കുറച്ചു.