പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
തൊടുപുഴഒളമറ്റത്ത് കഞ്ചാവുമായി യുവാവ് പിടിയില്‍.

മുവാറ്റുപുഴ സ്വദേശി ആന്റോയാണ് തൊടുപുഴ പൊലീസിന്റെ പിടിയിലായത്. വില്‍പ്പനക്കെത്തിച്ച മൂന്ന് കിലോ കഞ്ചാവും ഇയ്യാളില്‍ നിന്നും കണ്ടെടുത്തു. തൊടുപുഴ പോലിസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ബൈക്ക് ഉപേക്ഷിച്ച് ഓടിയ പ്രതിയെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. കഞ്ചാവ് ഇടപാടുകളില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. തൊടുപുഴ കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികളിലടക്കം ലഹരി ഉപയോഗവും വില്‍പ്പനയും വ്യാപകമാകുന്നു വെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസും എക്‌സൈസും മേഖലയിലടക്കം പരിശോധന കര്‍ശനമാക്കിയിരുന്നു. പ്രതി ആയ ആന്റോയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.









































































