പ്രധാന വാര്‍ത്തകള്‍
കട്ടപ്പനയിൽ വീട് കയറി സ്ത്രീയെ അക്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു .

വീടുകയറി യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച ഉപ്പുതറ ഈറ്റക്കാനം വട്ടമണ്ണിൽ ജിയോ(31) അറസ്റ്റിൽ. കട്ടപ്പന വെള്ളയാംകുടിക്കു സമീപം വാടകയ്ക്കു താമസിക്കുന്ന ഇയാൾ പ്രദേശത്തെ ഒരു വീട്ടിൽ തിങ്കളാഴ്ച രാത്രിയിലാണ് അതിക്രമിച്ചു കയറി യുവതിയെ കടന്നുപിടിക്കാൻ ശ്രമിച്ചത്. ഇവർ ബഹളംകൂട്ടിയതോടെ പ്രതി രക്ഷപെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ ഓടിക്കൂടി ഇയാളെ പിടികൂടി. തുടർന്ന് വിവരം അറിയിച്ചതനുസരിച്ച് പൊലീസ് ഇത്തി ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.













































































