Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

സ്വയംതൊഴില്‍ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു



എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ മുഖേന നടപ്പിലാക്കി വരുന്ന വിവിധ സ്വയം തൊഴില്‍ പദ്ധതികളിലേക്ക് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.
‘ശരണ്യ’ സ്വയംതൊഴില്‍ പദ്ധതി:
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുളള 18 നും 55 നും മധ്യേ പ്രായമുളള വിധവകള്‍, വിവാഹമോചനം നേടിയ സ്ത്രീകള്‍, ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ടവര്‍, ഭര്‍ത്താവിനെ കാണ്‍മാനില്ലാത്തവര്‍, പട്ടികവര്‍ഗ്ഗത്തിലെ അവിവിവാഹിതരായ അമ്മമാര്‍, മുപ്പത് വയസ്സ് കഴിഞ്ഞ അവിവാഹിതരായ സ്ത്രീകള്‍, ശയ്യാവലംബരും നിത്യരോഗികളുമായ ഭര്‍ത്താക്കന്‍മാരുളള സ്ത്രീകള്‍ തുടങ്ങിയ സമൂഹത്തിലെ അശരണരായ സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിനായി 50,000 രൂപ പലിശരഹിത വായ്പ വകുപ്പ് നേരിട്ട് അനുവദിക്കും. വായ്പാതുകയുടെ 50 ശതമാനം സബ്‌സിഡി ലഭിക്കും. അപേക്ഷകയുടെ കുടുംബ വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയില്‍ കവിയരുത്.

‘കൈവല്യ’ സ്വയംതൊഴില്‍ പദ്ധതി:
21 നും 55നും മധ്യേ പ്രായമുളള ഭിന്നശേഷിക്കാര്‍ക്ക് സ്വയംതൊഴില്‍ ചെയ്യുന്നതിന് വകുപ്പ് 50,000 രൂപ വായ്പ അനുവദിക്കും. വായ്പാ തുകയുടെ 50 ശതമാനം സബ്‌സിഡി ലഭിക്കും. കുടുംബ വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയില്‍ കവിയരുത്.

‘കെസ്‌റു’ സ്വയംതൊഴില്‍ പദ്ധതി:
ഒരു ലക്ഷം രൂപയാണ് പരമാവധി വായ്പ തുക. വായ്പാതുകയുടെ 20 ശതമാനം സബ്‌സിഡി ലഭിക്കും. പ്രായപരിധി 21 നും 50 നും മധ്യേ. കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. ജില്ലയിലെ ബാങ്കുകള്‍ വഴിയാണ് വായ്പ വിതരണം ചെയ്യുന്നത്. സംയുക്ത സംരംഭവും തുടങ്ങാം.

‘മള്‍ട്ടി പര്‍പ്പസ് സര്‍വ്വീസ് സെന്റേഴ്‌സ്/ജോബ് ക്ലബ്’ സ്വയംതൊഴില്‍ പദ്ധതി:
രണ്ടോ അതിലധികമോ പേര്‍ ചേര്‍ന്ന് (പരമാവധി 5 പേര്‍) ക്യഷി, വ്യവസായം, ബിസിനസ്്, സേവന മേഖലകളില്‍ സംയുക്ത സംരംഭങ്ങള്‍ ആരംഭിക്കാം. പരമാവധി വായ്പ തുക പത്തുലക്ഷം. പദ്ധതി ചെലവിന്റെ 25 ശതമാനം (പരമാവധി രണ്ടു ലക്ഷം രൂപ) സബ്‌സിഡിയായി ലഭിക്കും. ഗുണഭോക്ത്യ വിഹിതം പദ്ധതി ചെലവിന്റെ 10 ശതമാനമായിരിക്കും. കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. പ്രായപരിധി 21- 45 (പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 5 വര്‍ഷവും, മറ്റ് പിന്നോക്ക സമുദായത്തില്‍പ്പെട്ടവര്‍ക്ക് 3 വര്‍ഷവും ഇളവ് അനുവദിക്കും). വായ്പാതുക ജില്ലയിലെ ബാങ്കുകള്‍ വഴിയാണ് വിതരണം ചെയ്യുക.


നവജീവന്‍ സ്വയം തൊഴില്‍ പദ്ധതി:
50- 65 പ്രായപരിധിക്കുള്ളിലുളള മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സ്വയംതൊഴില്‍ ചെയ്യുന്നതിനായി 25 ശതമാനം സബ്‌സിഡിയോടുകൂടി 50,000 രൂപ വരെ ബാങ്ക് മുഖേന വായ്പ അനുവദിക്കും. അപേക്ഷകന്റെ വ്യക്തിഗത വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്.
അപേക്ഷാ ഫോറം എല്ലാ പ്രവ്യത്തി ദിവസങ്ങളിലും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ നിന്ന് സൗജന്യമായി ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളുമായി ബന്ധപ്പെടുക.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!