അന്യയാർതൊളു മേരിലാൻഡ് എസ്റ്റേറ്റിൽ സംഘർഷം : സൂപ്പർവൈസർക്ക് പരിക്ക്

അന്യയാർതൊളു മേരിലാൻഡ് എസ്റ്റേറ്റിൽ സംഘർഷം. സൂപ്പർ വൈസർക്ക് പരിക്ക്. എസ്റ്റേറ്റിലെ യൂണിയൻ തൊഴിലാളികളും സൂപ്പർവൈസറും തമ്മിലാണ് സംഘർഷമുണ്ടായത്. സൂപ്പർവൈസർ റോയി തമിഴ് നാട്ടിൽ നിന്ന് എസ്റ്റേറ്റിന്റെ വാഹനത്തിൽ ഏലക്ക എടുക്കാൻ തൊഴിലാളികളെ കൊണ്ടു വന്നതുമായി ബന്ധപെട്ടു എസ്റ്റേറ്റിലെ യൂണിയൻ തൊഴിലാളികളുമായി തർക്കം ഉണ്ടാകുകയും സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. സംഘർഷത്തിൽ പരിക്കേറ്റ സൂപ്പർ വൈസർ റോയിയെ കട്ടപ്പനയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഈ എസ്റ്റേറ്റിലെ യൂണിയൻ തൊഴിലാളികളും എസ്റ്റേറ്റ് മാനേജ്മെന്റുമായി തർക്കം നില നിന്നിരുന്നു. നിലവിലുള്ള യൂണിയൻ തൊഴിലാളികൾക്ക് പുറമെ കൂടുതൽ തൊഴിലാളികളെ എസ്റ്റേറ്റിൽ പതിക്കാൻ യൂണിയൻ നേതാക്കൾ ആവിശ്യപെട്ടിരുന്നു. ഇത് മാനേജന്റ് അംഗീകരിച്ചില്ല. തുടർന്ന് യൂണിയൻ എസ്റ്റേറ്റിൽ പണിമുടക്ക് സമരം നടത്തി വരുകയായിരുന്നു. ഇതിനെതിരെ മാനേജ്മെന്റ് കോടതിയെ സമീപിച്ചു തമിഴ് നാട്ടിൽ നിന്ന് തൊഴിലാളികളെ കൊണ്ടു വന്ന് പണിയെടുപ്പിക്കാൻ അനുമതി വാങ്ങി.ഇതേ തുടർന്ന് യൂണിയൻ തൊഴിലാളികൾ തിമിഴ് നാട്ടിൽ നിന്ന് തൊഴിലാളികളെ കൊണ്ടുവരുന്ന ജീപ്പ് ഡ്രൈവർമാരെ ഭീഷണിപെടുത്തി തിരിച്ചയപ്പിച്ചു. ഇതേ തുടർന്ന് എസ്റ്റേറ്റ് സൂപ്പർവൈസർ റോയി എസ്റ്റേറ്റ് വാഹനത്തിൽ ഇന്നലെ തൊഴിലാളികളെ കൊണ്ടുവന്നത് യൂണിയൻ തൊഴിലാളികൾ തടയുകയും തുടർന്ന് സംഘർഷം ഉണ്ടാകുകയുമായിരുന്നു.സംഭവത്തിൽ എസ്റ്റേറ് സൂപ്പർവൈസർ വണ്ടൻമേഡ് പോലീസിൽ പരാതി നൽകി.









































































