കെ.എസ്.ആര്.ടി.സി ശമ്ബള വിതരണം മുടങ്ങിയത് ചര്‍ച്ചചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ശമ്ബള വിതരണം മുടങ്ങിയത് ചര്‍ച്ചചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു.
മുഖ്യമന്ത്രി ഈ ആഴ്ച തൊഴിലാളി യൂണിയന് നേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി ആന്റണി രാജു നിയമസഭയില്‍ പറഞ്ഞു.
കോവിഡ് മരഹാമാരിയും, ഡീസല്‍ വിലയുടെ അനിയന്ത്രിതമായ വില വര്‍ധനവും, ഇന്ധന കമ്ബനികള്‍ ബസ് പര്‍ച്ചേസ് വിഭാഗങ്ങള്‍ക്ക് നല്കി വന്നിരുന്ന ആനുകൂല്യങ്ങള്‍ നിഷേധിച്ചതും കെ.എസ്.ആര്.ടി.സി പ്രതിസന്ധിക്ക് ആക്കം കൂട്ടി. റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് ജീവനക്കാര്‍ക്ക് പെന്ഷന് കൂടി നല്കുന്ന സംസ്ഥാനമാണ് കേരളം. പ്രതിമാസം എഴുപത് കോടിയില്‍ പരം രൂപയാണ് കെ.എസ്.ആര്.ടി.സിക്ക് അധിക ബാധ്യതയായി ഏറ്റെടുക്കേണ്ടി വരുന്നത്. കോവിഡ് പ്രതിസന്ധിക്ക് ശേഷം ഘട്ടംഘട്ടമായി കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കിയും ടിക്കറ്റ് ഇതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുമായി പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കി, പ്രതിദിന വരുമാനം ശരാശരി ആറ് കോടി രൂപ ലഭ്യമാക്കുന്ന സ്ഥിതിയിലേക്ക് എത്തിച്ചിരിക്കുകയാണെന്നും മന്ത്രി ആന്റണി രാജു നിയമസഭയില്‍ പറഞ്ഞു.