6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

ദേവികുളം തലുക്ക് വ്യവസായ ഓഫീസും കൊന്നത്തടി ഗ്രാമപഞ്ചായത്തും സംയുക്തമായി ലോണ്‍/ ലൈസന്‍സ് മേള സംഘടിപ്പിച്ചു



ഇടുക്കി :സംസ്ഥാന സര്‍ക്കാരിന്റെ സംരംഭക വര്‍ഷത്തോടനുബന്ധിച്ച്‌ ‘എന്റെ സംരംഭം നാടിന്റെ അഭിമാനം’ പദ്ധതിയുടെ ഭാഗമായി ദേവികുളം തലുക്ക് വ്യവസായ ഓഫീസും കൊന്നത്തടി ഗ്രാമപഞ്ചായത്തും സംയുക്തമായി ലോണ്‍/ ലൈസന്‍സ് മേള സംഘടിപ്പിച്ചു.

ഉദ്യം രജിസ്‌ട്രേഷന്‍, ലൈസന്‍സ്, സബ്സിഡിയോട് കൂടി ലോണ്‍ എന്നിവ ലഭിക്കാനുള്ള സഹായം സംരംഭകര്‍ക്ക് നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിച്ചത്. പാറത്തോട് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടത്തിയ മേള പഞ്ചായത്ത് പ്രസിഡന്റ് രമ്യ റെനീഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്‍്റ് റ്റി. പി മല്‍ക്ക അധ്യക്ഷത വഹിച്ചു. മേളയില്‍ നിരവധി പുതിയ സംരംഭകര്‍ പങ്കെടുത്തു.

ദേവികുളം താലൂക്ക് വ്യവസായ വികസന ഓഫീസര്‍ അശ്വിന്‍ ക്ലാസിന് നേതൃത്വം നല്‍കി. മേളയില്‍ ലോണ്‍, ലൈസന്‍സ് വിതരണവും, പുതിയ ലോണ്‍ അപേക്ഷ സ്വീകരിക്കുകയും ചെയ്തു. പുതിയ സംരംഭം തുടങ്ങാന്‍ താല്പര്യമുള്ളവര്‍ക്ക് ദേവികുളം താലൂക്ക് വ്യവസായ ഓഫീസുമായും കൊന്നത്തടി പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ വകുപ്പിന്റെ ഹെല്‍പ് ഡെസ്‌ക്കുമായും ബന്ധപ്പെടാം. ഫോണ്‍ +918921311435

ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സാലി കുര്യാച്ചന്‍, ജോബി ജോസഫ്, റാണി പോള്‍സണ്‍, ദേവികുളം താലൂക്ക് വ്യവസായ ഓഫീസര്‍ അശ്വിന്‍, ഇടുക്കി താലൂക്ക് വ്യവസായ ഓഫീസര്‍ രാജേഷ്, ദേവികുളം വ്യവസായ ഓഫീസ് റിസോഴ്സ് പേഴ്സണ്‍ അമല്‍, വ്യവസായ വാണിജ്യ വകുപ്പ് ഇന്റേണ്‍ സെബിന്‍ സി. എ. ,കേരള ബാങ്ക് കമ്ബളികണ്ടം, കൊന്നത്തടി സര്‍വീസ് സഹകരണ ബാങ്ക്, പാറത്തോട് സര്‍വീസ് സഹകരണ ബാങ്ക് , കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ കട്ടപ്പന, ഇസാഫ് ബാങ്ക് പ്രതിനിധികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!