പ്രധാന വാര്‍ത്തകള്‍
ഛത്തീസ്ഡഗിൽ മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച സിആർപിഎഫ് ജവാൻ ഒ.പി.സാജുവിന്റെ കുടുംബത്തിന് സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന ഹർ ഖർ തിരംഗ ആഘോഷത്തിന്റെ ഭാഗമായി ദേശീയ പതാക കൈമാറി


രണ്ടായിരത്തി പത്തൊൻപതിൽ ഛത്തീസ്ഡഗിൽ മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച സിആർപിഎഫ് ജവാൻ വെള്ളയാംകുടി ഓറോലിക്കൽ ഒ.പി.സാജുവിന്റെ കുടുംബത്തിന് സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന ഹർ ഖർ തിരംഗ ആഘോഷത്തിന്റെ ഭാഗമായി വാർഡ് കൗൺസിലർ രജിതാ രമേഷ് ദേശീയ പതാക കൈമാറി.
ബിജെപി ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമല , കർഷക മോർച്ച ജില്ലാ പ്രസിഡന്റ് കെ എൻ പ്രകാശ് , ബിജെപി കട്ടപ്പന മണ്ഡലം പ്രസിഡന്റ് സനിൽ സഹദേവൻ ,ജനറൽ സെക്രട്ടറി എസ് ജി മനോജ്, പി ആർ രമേഷ് തുടങ്ങിയ നേതാക്കൾക്കൊപ്പം വീട്ടിലെത്തിയാണ് പതാക കൈമാറിയത്. വീരജവാന്റെ ഭാര്യ സുജ സാജു പതാക ഏറ്റുവാങ്ങി