കെ.എസ്.ആര്.ടി.സിയുടെ ഭരണ നിര്‍വഹണം കാര്യക്ഷമമാക്കാന്‍ പുതിയ സംവിധാനം ; എല്ലാ ജില്ലകളിലും ജില്ലാ ഓഫീസുകള്‍ നിവിലവില് വരും
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയുടെ ഭരണ നിര്‍വഹണം കാര്യക്ഷമമാക്കാന്‍ പുതിയ സംവിധാനം. ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും ജില്ലാ ഓഫീസുകള്‍ നിവിലവില് വരും.
നിലവിലുള്ള ഭരണനിര്‍വഹണ സംവിധാനത്തെ കൂടുതല്‍ കാര്യക്ഷമമാക്കാനാണ് ജില്ലാ ഓഫീസുകള്‍ ആരംഭിക്കുന്നത് എന്നാണ് അധികൃതര്‍ നല്കുന്ന വിശദീകരണം.
ആദ്യഘട്ടത്തില്‍ കാസര്‍കോട്, കണ്ണൂര്‍, വയനാട്, പാലക്കാട് ജില്ലകളിലാണ് ജില്ലാ ഓഫീസുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. വയനാട് ജില്ലയില്‍ സുല്‍ത്താന്‍ ബത്തേരിയിലാണ് താല്‍ക്കാലികമായി ജില്ലാ ഓഫീസ് ആരംഭിച്ചിരിക്കുന്നത്. ബാക്കി മൂന്ന് ജില്ലകളിലും അതാത് ജില്ലാ ആസ്ഥാനത്ത് തന്നെയാണ് കെ.എസ്.ആര്.ടി.സിയുടെ ജില്ലാ ഓഫീസുകള്‍.
ജില്ലാ ഓഫീസുകള്‍ അതാത് ജില്ലാ ആസ്ഥാനത്ത് തന്നെ തുടങ്ങാനാണ് തീരുമാനമെങ്കിലും എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഇത്തരമൊരു സൗകര്യ ഒരുക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നതിനാല്‍ കൊല്ലത്ത് കെ.എസ്.ആര്.ടി.സിയുടെ ജില്ലാ ഓഫീസ് കൊട്ടാരക്കരയിലായിരിക്കും. ആലപ്പുഴയില്‍ ഹരിപ്പാടും, കോട്ടയത്ത് ചങ്ങനാശ്ശേരിയിലും, എറണാകുളത്ത് ആലുവയിലുമായിരിക്കും ജില്ല ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇടുക്കി ജില്ലയുടെ ജില്ലാ ഓഫീസ് തൊടുപുഴ കെ.എസ്.ആര്.ടി.സി ഡിപ്പോ കോംപ്ലക്സിലാണ് ആരംഭിക്കുന്നത്.