പള്ളിയില്‍ മോഷണം നടത്തിയ സംഭവത്തില്‍ ആക്രിക്കട വ്യാപാരി ഉള്‍പ്പെടെ മൂന്ന് പേര് അറസ്റ്റില്‍
അടിമാലി: ആനച്ചാല്‍ സെന്റ് ജോര്‍ജ് പള്ളിയില്‍ മോഷണം നടത്തിയ സംഭവത്തില്‍ ആക്രിക്കട വ്യാപാരി ഉള്‍പ്പെടെ മൂന്ന് പേര് അറസ്റ്റില്‍.
രാജാക്കാട്ടില്‍ ആക്രി വ്യാപാരം നടത്തുന്ന രാജാക്കാട് നെടുമ്ബന കൂടിയില്‍ രാജന് (42), ആനച്ചാല്‍ ആമക്കണ്ടം പുത്തന്‍പുരക്കല്‍ അഭിലാഷ് (43), ആനച്ചാല്‍ തട്ടാത്തിമുക്ക് മറ്റത്തില്‍ റിനോ (32) എന്നിവരെയാണ് വെള്ളത്തൂവല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. രാജന്റെ മിനി ലോറിയും കസ്റ്റഡിയിലെടുത്തതിങ്കളാഴ്ച രാത്രിയാണ് പിടിയിലായവര്‍ ഉള്‍പ്പെടെ നാലംഗ സംഘം പള്ളിയില്‍ സൂക്ഷിച്ച കോണ്‍ക്രീറ്റ് ഉപകരണങ്ങള്‍ കവര്‍ന്നത്.
ഒരു ലക്ഷത്തിലേറെ വില വരുന്ന വസ്തുക്കളാണ് മോഷ്ടിച്ചത്. അന്വേഷണത്തില്‍ രാജന്റെ ആക്രിക്കടയില്‍ പടുത ഉപയോഗിച്ച് മൂടിയിട്ട നിലയില്‍ മോഷ്ടിച്ച സാധനങ്ങള്‍ കണ്ടെത്തി. രാജനെയും കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളത്തൂവല്‍ സ്റ്റേഷനിലെ എസ്.ഐമാരായ സജി എന്‍. പോള്‍, സി.വി. ഉലഹന്നാന്, എ.എസ്.ഐമാരായ ജോളി ജോസഫ്, കെ.എല്‍. സിബി, സി.പി.ഒമാരായ അനീഷ്, ജയന് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.