‘ക്രൈം നന്ദകുമാര്‍ മന്ത്രി വീണ ജോര്‍ജിന്റെ അശ്ലീല വീഡിയോ നിര്‍മിക്കാന്‍ പ്രേരിപ്പിച്ചു’


ക്രൈം നന്ദകുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി സഹപ്രവർത്തക. നന്ദകുമാർ തന്നോട് പല തവണ അപമര്യാദയായി പെരുമാറിയെന്നും മന്ത്രി വീണാ ജോർജിൻ്റെ അശ്ലീല വീഡിയോ നിർമ്മിക്കാൻ ആവശ്യപ്പെട്ടെന്നും പരാതിക്കാരി വെളിപ്പെടുത്തി.
“അദ്ദേഹം പല തവണ മോശമായി സംസാരിച്ചു. മന്ത്രി വീണാ ജോർജിൻ്റെ നഗ്നവീഡിയോ തയ്യാറാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അത് ചെയ്യാൻ വിസമ്മതിക്കുകയും തൻ്റെ സഹപ്രവർത്തകരോട് ഇക്കാര്യം തുറന്ന് പറയുകയും ചെയ്തു. ഇതോടെയാണ് നന്ദകുമാർ വാട്സാപ്പിലൂടെ ഭീഷണിപ്പെടുത്തിയത്. തുടർന്ന് കമ്മീഷണറുടെ ഓഫീസിൽ പരാതി നൽകി,” പരാതിക്കാരി പറഞ്ഞു.
സഹപ്രവർത്തകയുടെ ലൈംഗിക പീഡന പരാതിയിലാണ് ക്രൈം നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഐപിസി സെക്ഷൻ 506, 509, എസ്സിഎസ്ടി ആക്ട് എന്നിവ പ്രകാരമാണ് അറസ്റ്റ്. അദ്ദേഹത്തിൻ്റെ ഓഫീസിൽ റെയ്ഡ് നടക്കുകയാണ്. സ്ത്രീയെ അപമാനിച്ചതിനും പൊതുസ്ഥലത്ത് വച്ച് സ്ത്രീയെ അധിക്ഷേപിച്ചതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ലൈംഗിക ചുവയുള്ള പരാമർശം നടത്തിയതിനും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.