യൂത്ത് കോൺഗ്രസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ബുധനാഴ്ച്ച കട്ടപ്പന മിനി സിവിൽ സ്റ്റേഷനിലേക്ക് കരിങ്കോടി മാർച്ച് നടത്തും.
സ്വർണ്ണ കടത്തു കേസിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് സമരം.
സ്വർണ്ണക്കടന്നു കേസിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ പങ്ക് വെളിപ്പെട്ടിട്ടും സ്ഥാനം രാജിവയ്ക്കാൻ തയ്യാറാക്കാത്ത പിണറായി വിജയൻ നാണവും മാനവും നഷ്ട്ടപ്പെട്ട വ്യക്തിയായി മാറിയെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്നവരെ പോലീസിനെ ഉപയോഗിച്ച് തല്ലിചതക്കാനാണ് ഇപ്പോൾ ശ്രമം നടക്കുന്നത്. ഇഷ്ട്ടമുള്ള വസ്ത്രം ദരിക്കാൻ പോലും ഇന്ന് പോലീസ് സമ്മതിക്കില്ല. കറുപ്പിന് കേരളത്തിൽ വിലക്ക് കൽപ്പിക്കുന്നത് അംഗ കരിക്കാൻ കഴിയില്ലന്നും യുത്ത് കോൺഗ്രസ് ആരോപിച്ചു’ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കട്ടപ്പന മിനി സിവിൽ സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് കരിങ്കോടി മാർച്ചാണ് നടത്തുന്നത്. 11 മണിക്ക് കട്ടപ്പന രാജീവ് ഭവനിൽ നിന്നും ആരംഭിക്കുന്ന മാർച്ച് ITIജംഗ്ഷന് സമീപം ഇടുക്കി ലൈവ് ഓഫീസിന് മുന്നിൽ പോലീസ് തടയും. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് KSശബരിനാഥ് ഉദ്ഘാടനം ചെയ്യും.
സംഘർഷ സാധ്യത മുന്നിൽ കണ്ട് ശക്തമായ സുരക്ഷ സംവിധാനങ്ങളാണ് പോലീസ് ഒരിക്കി ഇരിക്കുന്നത്.