കേരള ന്യൂസ്
മുഖ്യമന്ത്രിക്കെതിരെ വീണ്ടും കരിങ്കൊടി; 4 പേരെ കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ മറ്റൊരു കരിങ്കൊടി പ്രതിഷേധം. ഇ.എം.എസ് അക്കാദമിയിൽ സി.പി.എം നവകേരള സദസ് പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ, പേയാട് ഭാഗത്തുവച്ച് യുവമോർച്ച, ബി.ജെ.പി പ്രവർത്തകർ കരിങ്കൊടി കാണിച്ചു.
വിളപ്പിൽശാല ജംഗ്ഷനിൽ മുഖ്യമന്ത്രി മടങ്ങുമ്പോൾ യൂത്ത് കോൺഗ്രസ് പ്രവർത്തകരും കരിങ്കൊടി കാണിച്ചു. നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇ.എം.എസ് അക്കാദമിയിൽ നടന്ന പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്ന് മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. പാർട്ടി പരിപാടിയാണെന്ന കാരണത്താലാണ് അനുമതി നിഷേധിച്ചത്.
















































































































