പ്രധാന വാര്‍ത്തകള്‍
അങ്കണവാടികളിലേക്ക് അവശ്യസാധനങ്ങള്‍വിതരണം ചെയ്യാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു

വനിത ശിശു വികസന വകുപ്പിനു കീഴില്‍ ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം ഐസിഡിഎസ് പ്രോജക്ട് ഓഫീസിന്റെ പരിധിയിലുള്ള 115 അങ്കണവാടികളിലേക്ക് 2022-23 വര്‍ഷത്തെ കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് താല്‍പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും മത്സര സ്വഭാവമുള്ള ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോം നെടുങ്കണ്ടത്ത് പ്രവര്‍ത്തിക്കുന്ന പ്രോജക്ട് ഓഫീസില്‍ നിന്നും നേരിട്ട് ലഭിക്കും. അവസാന തീയതി ഫെബ്രുവരി 09 ഉച്ചക്ക് രണ്ട് മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രോജക്ട് ഓഫീസുമായി നേരിട്ട് ബന്ധപ്പെടുക. ഫോണ്‍: 7907558905, 9497284294.









































































