മംഗളഗിരി ഒറ്റയീട്ടി റോഡിൽ കാർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു.
മംഗളഗിരി ഒറ്റയീട്ടി റോഡിൽ കാർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. തീക്കോയി നമ്പുടാകത്ത് സുനീപ് (30) ആണ് മരിച്ചത്.
ഈരാറ്റുപേട്ട വാഗമൺ റോഡിന്റെ സമാന്തര പാതയായ മംഗളഗിരി ഒറ്റയീട്ടി റോഡിലെ മഞ്ഞപ്പാറയിലാണ് അപകടമുണ്ടായത്. ബുധനാഴ്ച നാല് മണിയോടെയാണ് അപകടം നടന്നത്. ഒറ്റയീട്ടിയിലെ ബന്ധു വീട്ടിലേയ്ക്ക് പോകുവായിരുന്നു സുനീപ്. സുനീപ് മാത്രമാണ് കാറിലുണ്ടായിരുന്നത്.നിയന്ത്രണം നഷ്ട്ടപ്പെട്ട വാഹനം 400 അടിയോളം താഴ്ചയിലേയ്ക്കാണ് പതിച്ചത്. മഞ്ഞപ്പാറയിലെത്തിയപ്പോൾ റോഡിലെ കുഴിയിൽ ചാടി നിയന്ത്രണ വിട്ട കാർ റോഡിന്റെ വലതുവശത്തെ തിട്ടയിലിയിടിച്ചതിന് ശേഷം ഇടതുവശത്തെ കൊക്കയിലേയ്ക്ക് മറിയുകയായിരുന്നു.
പ്രദേശവാസികളായ തൊഴിലാളികളാണ് കാറിൽ നിന്ന് സുനീപിനെ പുറത്തെടുത്തത്. ഉടൻതന്നെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈരാറ്റുപേട്ട പൊലീസും അഗ്നിശമനസേനയയും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.