കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 1247 കോവിഡ് കേസുകൾ….; ആശ്വാസമായി 43% കുറവ്


കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 1247 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. ഇന്നലത്തേക്കാൾ 43 ശതമാനം കുറവാണിത്. കോവിഡ് കേസുകൾ വീണ്ടുമുയരാൻ തുടങ്ങുമോ എന്ന ആശങ്കയ്ക്കിടെ രാജ്യത്തിന് ആശ്വാസമാണ് ഈ കണക്കുകൾ. തിങ്കളാഴ്‌ച 2183 കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്.
ഞായറാഴ്‌ച റിപ്പോർട്ട് ചെയ്‌ത 1150 കേസിൽനിന്ന് 89.8 ശതമാനം വർധനയാണു തിങ്കളാഴ്‌ച രേഖപ്പെടുത്തിയത്. ഇത് രാജ്യത്ത് വീണ്ടും കോവിഡ് കുതിപ്പ് ഉണ്ടാകുമോ എന്ന ആശങ്ക പടർത്തി. അതേസമയം അഞ്ച് ദിവസമായി കോവിഡ് കണക്കുകൾ നൽകാതിരുന്ന കേരളത്തോട് പ്രതിദിന കണക്ക് സമർപ്പിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. അഞ്ച് ദിവസത്തെ ഇടവേള ഇന്ത്യയുടെ കോവിഡ് കണക്ക് നിരീക്ഷണത്തെ ബാധിച്ചെന്ന് കേന്ദ്രം വിലയിരുത്തി.
2020 ഡിസംബർ 19 നാണ് ഇന്ത്യയിൽ കോവിഡ് കേസുകൾ ഒരു കോടി കടന്നത്. 2021 മേയ് 4ന് 2 കോടിയും ജൂൺ 23 ന് 3 കോടിയും കടന്നു. രാജ്യത്ത് ആകെ 43,045,527 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്.