പ്രധാന വാര്‍ത്തകള്‍
കട്ടപ്പനയിൽ കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി മണ്ണ് സംരക്ഷണ വകുപ്പിൻ്റ് സെമിനാർ; സെമിനാറിൽ പങ്കെടുക്കുന്നത് 100ളം പേർ.
ഇടുക്കി ജില്ലയിൽ കോവിഡ് വൈറസിൻ്റെ വ്യാപനം ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ ജില്ലാ കളക്ടർ ഇന്നലെ പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ജില്ലയിലെ എല്ലാത്തരം മത, സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക പൊതുപരിപാടികൾ എന്നിവ ഇനിയൊരുത്തരവുണ്ടാകുന്നത് വരെ പൂർണ്ണമായി നിരോധിച്ച് ഉത്തരാവുകുന്നു എന്ന അറിയിപ്പിന് പിന്നാലെയാണ് ഇന്ന് സർക്കാർ സംവിധാനം തന്നെ ലംഘനം നടത്തിയിരിക്കുന്നത്.
കട്ടപ്പന ടൗൺ ഹാളിലാണ് യോഗം നടക്കുന്നത്.സെമിനാർ ഉദ്ഘാടനം ചെയ്യുന്നതിനായി കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഉൾപ്പെടെയുള്ളവർ എത്തിയിട്ടുണ്ട്.