ഇടമലക്കുടി ഇടലിപ്പാറക്കുടിയിലെ ജനങ്ങളോട് വാക്ക് പാലിച്ച് സുരേഷ് ഗോപി എം.പി……
ഇടമലക്കുടി പഞ്ചായത്ത് ഇഡലി പാറ കുടിയിലെ നൂറോളം കുടുംബങ്ങൾവർഷങ്ങളായി കുടിവെള്ളം കിട്ടാതെ വലയുകയായിരുന്നു.പല കുടിവെള്ള പദ്ധതികളും കൊണ്ടുവന്നെങ്കിലും വനംവകുപ്പ് അനുമതി ലഭ്യമാകാത്തതിനാൽപ്രഖ്യാപനങ്ങൾ എല്ലാംതന്നെ കടലാസിൽ ഒതുങ്ങുകയായിരുന്നു.കുടിവെള്ളക്ഷാമം രൂക്ഷമായതിന്റെ പേരിൽകഴിഞ്ഞ വർഷം കഴിഞ്ഞ വർഷം നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇവിടെ പ്രചാരണത്തിന് എത്തിയ 15 വർഷം ഇവിടെ എം എൽ എ ആയിരുന്ന വ്യക്തിയെ ഇവിടുത്തെ അമ്മമാർ മണിക്കൂറുകളോളം തടഞ്ഞു വയ്ക്കുക സാഹചര്യമുണ്ടായി …
കഴിഞ്ഞ ഡിസംബർ മാസം ഏഴാം തീയതി നടന്ന ഉപതെരഞ്ഞെടുപ്പുപ്രവർത്തനവുമായി ബന്ധപ്പെട്ട് ഇവിടെയെത്തിയ ബിജെപി നേതാക്കൾക്ക് മുമ്പാകെ ഇഡ്ഡലിപാറയിലെ നിവാസികൾ ഒരു ആവശ്യം മാത്രമാണ് മുന്നിൽ വച്ചത്.കാലങ്ങളായി ഞങ്ങൾ അനുഭവിക്കുന്ന കുടിവെള്ളക്ഷാമത്തിന് ഒരു അറുതി വരുത്തണം…അവരുടെ ന്യായമായ ആവശ്യം മനസ്സിലാക്കിയ ബിജെപി ഇടുക്കി ജ ജില്ലാ പ്രസിഡന്റ് കെ എസ് അജി, എറണാകുളം മേഖല പ്രസിഡന്റ് എൻ. ഹരി , ജില്ല ജനറൽ സെക്രട്ടറിമാരായ വി.എൻ. സുരേഷ്, വി.എസ് രതീഷ് എന്നിവർബഹുമാന്യനായ സുരേഷ് ഗോപി എംപിയെ ബന്ധപ്പെട്ടു അദ്ദേഹം കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കി ഉടൻ തന്നെ എംപി ഫണ്ടിൽ നിന്നും 12 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു.
എന്നാൽ ഇടമലക്കുടി പഞ്ചായത്തിൽ സർക്കാർസംവിധാനത്തിൽ അനുവദിക്കുന്ന ഫണ്ട് മുഖാന്തരം പദ്ധതി നടപ്പിലാക്കുന്നതിന് വനംവകുപ്പ് അനുമതി വേണമെന്ന ഉള്ളതിനാൽ അനുവദിച്ച കുടിവെള്ള പദ്ധതി നടപ്പാക്കാൻ കാലതാമസം വരുമെന്ന് മനസ്സിലാക്കിയസുരേഷ് ഗോപി എംപി തന്റെമകളുടെ പേരിലുള്ളട്രസ്റ്റിൽ നിന്നും നിന്നും മൂന്നര കിലോമീറ്റർ നീളത്തിൽ വെള്ളവര നിന്നും ഇഡലി പാറയിലേക്ക് വേണ്ടിവരുന്ന ഏകദേശം ഏഴ് ലക്ഷം രൂപ വില വരുന്ന എച്ച് ഡി പൈപ്പ് സ്പോൺസർ ചെയ്തുകൊണ്ട് കുടിവെള്ള ക്ഷാമം പരിഹരിക്കാൻ നടപടി അടിയന്തരമായി സ്വീകരിച്ചു….സുരേഷ് ഗോപി . എം.പി. യുടെ നിർദ്ദേശപ്രകാരംബിജെപി ജില്ല ജനറൽ സെക്രട്ടറി വി. എൻ .സുരേഷ് .ബിജെപി ജില്ലാ സെൽ കോഡിനേറ്റർ,സോജൻ ജോസഫ് ബി ജെ പി.അടിമാലി മണ്ഡലംജനറൽ സെക്രട്ടറി ബി മനോജ് കുമാർ എന്നിവർപൈപ്പുകൾ ഇടമലക്കുടിയിൽ എത്തിച്ചു നൽകി.