Letterhead top
previous arrow
next arrow
തൊഴിലവസരങ്ങൾദേവികുളം

അടിമാലിയിൽ 277 ഗ്രാം ഹാഷിഷ് ഓയിലും, 14 ഗ്രാം ഉണക്ക ഗഞ്ചാവുമായിഒരു യുവതി ഉൾപ്പടെ 3 പേർ പിടിയിൽ



രഹസ്യവിവരത്തിൻമേൽ അടിമാലി നർകോട്ടിക് എൻഫോസ്‌മെന്റ് സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ PE ഷൈബു വിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 277 ഗ്രാം ഹാഷിഷ് ഓയിലും 14 ഗ്രാം ഉണക്ക ഗഞ്ചാവും കൈവശം വെച്ച കുറ്റത്തിന് മലപ്പുറം സ്വദേശി, ദാറുൽ അമാൻ വീട്ടിൽ, ബീരാൻ കുട്ടി മകൻ അബുൽലെയിസ്(34/2022) എർണാകുളം സ്വദേശി, കൊല്ലംപറമ്പിൽ വീട്ടിൽ, ബാബു മകൻ അതുൽബാബു (30/2022), കോട്ടയം സ്വദേശിനി, കല്ലുപുരയ്ക്കൽ വീട്ടിൽ, ഷുക്കൂർ മകൾ സുറുമി ഷുക്കൂർ (28/2022)എന്നിവരെ അറസ്റ്റ് ചെയ്തു.

അടിമാലി നർകോട്ടിക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഓഫീസിലെ NDPS CR 02/2022 ആയി കേസ് രജിസ്റ്റർ ചെയ്തു. റെയ്‌ഡിൽ പ്രിവേന്റീവ് ഓഫീസർ അസ്സീസ് KS ,വിനേഷ് CS, ഗ്രെയ്ഡ് പ്രിവേൻ്റീവ് ഓഫീസർ മാരായ പ്രദീപ് KV, ദിലീപ് NK,സിവിൽ എക്സ്സൈസ് ഓഫീസർമാരായ സിജുമോൻ KN , മാനുവൽ NJ, രാമകൃഷ്ണൻ P, വനിത സിവിൽ എക്സൈസ് ഓഫീസർ സുരഭി KM എക്സ്സൈസ് ഡ്രൈവർ നാസർ എക്സൈസ് കമ്മീഷ്ണർ സ്ക്വാഡ് അംഗങ്ങളായ അനൂപ് തോമസ്സ്, PMജലീൽ എന്നിവർ പങ്കെടുത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!