Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

ഓട്ടോറിക്ഷ അടിച്ചുതകർത്തിട്ടും കലിയടങ്ങാതെ കാട്ടാനാ ;ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിടയിൽ



മൂന്നാർ : ഓട്ടോറിക്ഷ അടിച്ചുതകർത്തിട്ടും കലിയടങ്ങാതെ കാട്ടാന ഓട്ടോഡ്രൈവറെ വലിച്ചുപുറത്തിട്ട് ചവിട്ടാൻ ശ്രമിച്ചു. തേയിലച്ചെടികൾക്കിടയിലേക്ക് ഇഴഞ്ഞു കയറി യുവാവ് അദ്ഭുതകരമായി രക്ഷപ്പെട്ടു. മൂന്നാർ ടൗണിലെ ഓട്ടോ ഡ്രൈവറും കുറ്റിയാർ വാലിയിൽ താമസക്കാരനുമായ ആന്റണി റിച്ചാർഡ് (29) ആണ് ആനയുടെ പിടിയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. തിങ്കളാഴ്ച രാത്രി 9 ന് കുറ്റിയാർ വാലി റൂട്ടിൽ വേൽമുടി ബംഗ്ലാവിനു സമീപമായിരുന്നു ആക്രമണം. സ്വന്തം ഓട്ടോയിൽ തനിച്ച് വീട്ടിലേക്കു പോകുകയായിരുന്നു റിച്ചാർഡ്. മുന്നിലും പിന്നിലുമായി 5 വാഹനങ്ങൾ ഉണ്ടായിരുന്നു.

പാതയോരത്ത് മറഞ്ഞുനിന്ന ഒറ്റയാൻ റിച്ചാർഡിന്റെ മുന്നിൽ പോയ ജീപ്പിനെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും ഡ്രൈവർ വേഗം കൂട്ടിയതിനാൽ രക്ഷപ്പെട്ടു. ഇതോടെ പിന്നിൽ വന്ന ഓട്ടോ തകർക്കുകയായിരുന്നു. ആനയുടെ കണ്ണിൽപെടാതെ റിച്ചാർഡ് ഓട്ടോയിൽ ഒളിക്കാൻ ശ്രമിച്ചെങ്കിലും ആന തുമ്പിക്കൈ നെഞ്ചിൽ ചുറ്റിവലിച്ച് വെളിയിലേക്ക് ഇട്ടു. തേയിലച്ചെടികളുടെ ചുവട്ടിലേക്കാണ് റിച്ചാർഡ് വീണത്.പെട്ടെന്നു തന്നെ ചെടികളുടെ ഇടയിലേക്ക് നൂഴ്ന്നു നീങ്ങിയതിനാൽ ആനയുടെ കണ്ണിൽപെട്ടില്ല. വീഴ്ചയിൽ നടുവിനും വലതുകാലിനും ഗുരുതര പരുക്കേറ്റിരുന്നു. പിന്നിലെ വാഹനങ്ങളിൽ ഉണ്ടായിരുന്നവർ ഈ ആക്രമണം കണ്ട് വാഹനങ്ങളിൽ നിന്ന് ഇറങ്ങിയോടി.

ഒരു മണിക്കൂറിനു ശേഷം  ഇവർ സംഘടിച്ച് എത്തിയാണ് തേയിലച്ചെടികൾക്കിടയിൽ റിച്ചാർഡിനെ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചത്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!