ആരോഗ്യം
ഒമിക്രോണ്‍ സംശയം; കോഴിക്കോട് സ്വദേശിയുടെ സ്രവം പരിശോധനയ്ക്കയച്ചു
കോഴിക്കോട്∙ യുകെയിൽനിന്ന് എത്തിയ കോഴിക്കോട് സ്വദേശിയായ ആരോഗ്യപ്രവർത്തകന്റെ സാംപിൾ ജനിതക ശ്രേണീകരണ പരിശോധനയ്ക്കായി അയച്ചു. 21ന് എത്തിയ ഇദ്ദേഹത്തിന് 26ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാൾ വിവിധ ജില്ലകളിൽ യാത്ര നടത്തിയിട്ടുണ്ട്.
ആരോഗ്യ പ്രവർത്തകന്റെ അമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ സാംപിളും ജനിതക ശ്രേണീകരണത്തിന് അയച്ചിട്ടുണ്ട്. ഇവരെല്ലാം വീട്ടിൽ നിരീക്ഷണത്തിലാണ്. കോഴിക്കോട് ഡിഎംഒ ഉമർ ഫറൂഖാണ് സമ്പർക്ക പട്ടിക തയാറാക്കുന്നത്. ബീച്ച് ആശുപത്രിയിൽ പ്രത്യേക വാർഡ് തയാറാക്കിയെന്നും ഡിഎംഒ അറിയിച്ചു.
English Summary : Omicron suspects in Kozhikode native