Idukki വാര്ത്തകള്നാട്ടുവാര്ത്തകള്
നഗരസഭയിലെ ഭരണസ്തംഭനം; എൽഡിഎഫ് ധർണ നടത്തി
കട്ടപ്പന : നഗരസഭ ഭരണസ്തംഭനത്തിനെതിരെ എൽ.ഡി.എഫ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടത്തി.
യു ഡി എഫ് ഭരണസമിതി അധികാരത്തിൽ വന്നതിന് ശേഷം പ്രധാന പദ്ധതി ഒന്നു പോലും നടപ്പാക്കാതെ ചേരി തിരിഞ്ഞ് തമ്മിലടിക്കുകയാണെന്ന് എൽ ഡി എഫ് കുറ്റപ്പെടുത്തി.ഷെൽട്ടർ ഹോം, നഗരസഭ സ്റ്റേഡിയം, നഗരസഭ പാർക്ക് എന്നി പ്രധാന പദ്ധതികളെല്ലാം നിലച്ച സാഹചര്യമാണെന്നും. നഗരസഭാ അതിർത്തിയിലെ റോഡുകൾ നന്നാക്കുവാൻ കഴിയാത്തത് ജനവഞ്ചനയാണെന്നും നേതാക്കൾ വിമർശിച്ചു. മുനിസിപ്പൽ മിനി സ്റ്റേഡിയത്തിൽ നടന്ന സയാഹ്ന ധർണ നഗരസഭ മുൻചെയർമാൻ മനോജ് എം തോമസ് ഉദ്ഘാടനം ചെയ്തു.രാജൻക്കുട്ടി മുതുകുളം അധ്യക്ഷ വഹിച്ചു.എൽഡിഎഫ് നേതാക്കളായ എം സി ബിജു, ടോമി ജോർജ്, ഷാജി കുത്തോടി, സുധർമ്മ മോഹനൻ, ബെന്നികുര്യൻ എന്നിവർ പ്രസംഗിച്ചു.