Idukki വാര്‍ത്തകള്‍ആരോഗ്യംപീരിമേട്
സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ ( ഞായർ ) അണക്കരയിൽ.
സഹകരണ ആശുപത്രിയുടെ നേതൃത്വത്തിൽ നാളെ ( ഞായർ ) അണക്കരയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടക്കും. രാവിലെ ഒൻപത് മുതൽ വൈകിട്ട് 3 വരെ അണക്കര എസ് .എൻ ഹാളിൽ ആണ് ക്യാമ്പ്. ഗൈനക്കോളജി, ഓർത്തോ ജനറൽമെഡിസിൻ ഇ.എൻ.റ്റി പീഡയാട്രിക് വിഭാഗങ്ങളിൽ ആണ് ക്യാമ്പ്. ആവശ്യമായ പരിശോധനകൾക്കൊപ്പം മരുന്നുകളും ക്യാമ്പിൽ നൽകും. രാവിലെ ഒൻപതിനു എം എം മണി എം എൽ എ ക്യാമ്പ് ഉത്ഘാടനം ചെയ്യും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് മുഖ്യ പ്രഭാഷണം നടത്തും. ഡോക്ടർമാരായ ജോസൻ വറുഗീസ് കെ കെ മഹേഷ് ഇബാദ് ഷാ ലെന്നി മാത്യു റോബർട്ട് സഗുൽ മുകുന്ദൻ എന്നിവരാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. അണക്കര എസ് എൻ ഡി പി യൂത്ത് മൂവ്മെന്റാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്



































































































































