San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍

സമ്പൂർണ ശുചിത്വ മാതൃക എന്ന ലക്ഷ്യവുമായി വട്ടവട പഞ്ചായത്തിൽ ഹരിത ചെക്ക് പോസ്റ്റ് സ്ഥാപിച്ചു.



നിരവധി വിനോദസഞ്ചാരികൾ എത്തുന്ന കേന്ദ്രം എന്ന നിലയിൽ വളർന്നുകൊണ്ടിരിക്കുന്ന പഞ്ചായത്തിൽ ദീർഘവീക്ഷണത്തോടെയുള്ള മാലിന്യനിർമാർജന പ്രവർത്തനങ്ങൾ നടപ്പാക്കുക എന്ന ഉദ്ദേശത്തോടെയാണ് വട്ടവട പഞ്ചായത്തിന്റെ പ്രവേശന ഭാഗത്ത് ഹരിത ചെക്ക് പോസ്റ്റ് സ്ഥാപിച്ചിട്ടുള്ളത്.

വട്ടവടയിൽ എത്തുന്ന വാഹനങ്ങൾക്ക് ചെക്ക് പോസ്റ്റിൽ വെച്ചു തന്നെ ഇതിനെക്കുറിച്ചുള്ള ബോധവത്കരണം നടത്തുകയും സഞ്ചാരികൾക്ക് ഒരു ബാഗ് നൽകുകയുംചെയ്യും.ഈ ബാഗിൽ നിക്ഷേപിക്കുന്ന മാലിന്യങ്ങൾ മടക്കയാത്രയിൽ ചെക്ക് പോസ്റ്റിൽ ഏൽപ്പിക്കണം. ഈ മാലിന്യങ്ങൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തരംതിരിച്ച് നിർമാർജനം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കും.

ഇതിനായി വാഹനങ്ങളിൽനിന്ന് ഫീസ് ഈടാക്കും.ഇരുചക്രവാഹനങ്ങൾക്ക് മുപ്പത് രൂപയും കാർ പോലുള്ള ചെറിയ വാഹനങ്ങൾക്ക് 50 രൂപയും വലിയ വാഹനങ്ങൾക്ക് 100 രൂപയും ആയിരിക്കും ഫീസ്. കേരളത്തിന്റെ കാർഷിക കമ്പോളം എന്നറിയപ്പെടുന്ന വട്ടവടയിൽ ഇതാദ്യമായാണ് ഹരിത ചെക്ക്പോസ്റ്റ് സ്ഥാപിക്കുന്നത്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!