San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

വാഹന മോഡിഫിക്കേഷൻ: UDF അധികാരത്തിലെത്തിയ ശേഷം നടപടിയെടുത്തത് 7,360 പേർക്കെതിരെ, പിഴയായി ഈടാക്കിയത് 5.7 കോടി രൂപ



പാലക്കാട്: സംസ്ഥാനത്ത് വാഹനങ്ങൾ രൂപമാറ്റം വരുത്തിയതിന് (മോഡിഫിക്കേഷൻ) പുതിയ സർക്കാർ വന്നശേഷം പിഴയീടാക്കിയത് 5.7 കോടി രൂപ. സർക്കാർ അധികാരത്തിലേറിയ മേയ് മുതൽ ഓഗസ്റ്റ് 25 വരെയുള്ള കാലയളവിൽ 7,360 പേർക്കെതിരേയാണ് പിഴ ചുമത്തിയത്. 2026-ൽ 15,784 വാഹനങ്ങൾക്കെതിരേ രൂപം മാറ്റിയതിന് നടപടിയെടുത്തെന്നാണ് മോട്ടോർവാഹന വകുപ്പിൽനിന്ന് ലഭിച്ച വിവരാവകാശരേഖകൾ പറയുന്നത്. 12.66 കോടി രൂപയാണ് പിഴചുമത്തി ചലാൻ നൽകിയിട്ടുള്ളത്.

കോടതിനിർദേശം വന്നതോടെ ഓരോ രൂപമാറ്റത്തിനും 5,000 രൂപവീതം പിഴചുമത്തുന്നത് നിർബന്ധമാക്കി. കഴിഞ്ഞ ആറുവർഷത്തിനിടെ 1.04 ലക്ഷം വാഹനങ്ങൾക്കെതിരേയാണ് നടപടിയെടുത്തത്. 145 കോടി രൂപയാണ് ഈയിനത്തിൽ പിഴചുമത്തിയത്.

ബൈക്കുകളും സ്കൂട്ടറുകളും ബസുകളുമാണ് കൂടുതലായി രൂപമാറ്റം വരുത്തിയതായി കണ്ടെത്തിയിട്ടുള്ളതെന്നും വിവരാവകാശരേഖയിൽ പറയുന്നു. നാല് രൂപമാറ്റംവരെ കണ്ടെത്തിയ വാഹനങ്ങളുണ്ട്. വലിയ ചക്രങ്ങൾ സ്ഥാപിക്കൽ, അനുമതിയില്ലാതെ നിറം മാറ്റൽ, ഉപകരണങ്ങൾ ഘടിപ്പിക്കൽ തുടങ്ങിയവയാണ് ഏറെയും.

നിലവിൽ അനുമതിയോടെ ഏഴ് മാറ്റങ്ങൾ വരുത്താനാണ് മോട്ടോർവാഹനവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ആർ.സി.യിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള നിറം മാറ്റൽ, എൻജിൻ മാറ്റൽ, ഷാസിയും ഫ്രെയിമും മാറ്റൽ, ഭിന്നശേഷി സൗഹൃദമാക്കൽ തുടങ്ങിയ നിർദേശങ്ങളാണ് ഇപ്പോഴുള്ളത്.


ഇനിയും കിട്ടാനുണ്ട് 19.62 കോടി രൂപ

2021 മുതൽ 2025വരെ രൂപമാറ്റം വരുത്തിയ വാഹനങ്ങൾക്കുള്ള പിഴയിനത്തിൽ 19.62 കോടി രൂപയാണ് വകുപ്പിന് കിട്ടാനുള്ളത്. ഈ കാലയളവിൽ 113 കോടി രൂപ പിഴയായി ലഭിച്ചു. 2024-ലെ മാത്രം 5.26 കോടി രൂപ അടയ്ക്കാനുണ്ട്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!