San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

വണ്ടൻമേട് പഴയ കൊച്ചറ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽനിന്ന് പത്തു ലക്ഷം രൂപയോളം വിലവരുന്ന തിരുവാഭരണങ്ങൾ മോഷ്ട‌ിച്ച കേസിൽ താൽക്കാലിക പൂജാരി അറസ്റ്റിൽ.



കൊല്ലം ഏഴുകോൺ നെടുവത്തൂർ അമ്പലത്തുംകാല സ്വദേശി കെ.യു. മിഥുനെയാണ് വണ്ടൻമേട് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച പുലർച്ചെയാണ് മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ പ്രതി പിടിയിലായത്.

കഴിഞ്ഞ ജനുവരിയിലാണ് ക്ഷേത്രത്തിലെ ഓഫീസ് മുറിയിലുള്ള അലമാരയിൽ സൂക്ഷിച്ചിരുന്ന തിരുവാഭരണങ്ങൾ മോഷണം പോയത്. ഫെബ്രുവരി 16-ന് അലമാര പരിശോധിച്ചപ്പോഴാണ് ആഭരണങ്ങൾ നഷ്ടപ്പെട്ട  വിവരം ക്ഷേത്രഭരണസമിതി അറിഞ്ഞത്. താക്കോൽ ഉപയോഗിച്ച് അലമാര തുറന്ന് സ്വർണം എടുത്തശേഷം വീണ്ടും പൂർവസ്ഥിതിയിൽ അടച്ചുവെച്ച നിലയിലായിരുന്നു.

സംഭവത്തിൽ അന്നത്തെ ക്ഷേത്രസെക്രട്ടറിയായിരുന്ന സുരേന്ദ്രൻ നായർ മാടപ്പാട്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.

ജനുവരി ആറു മുതൽ 18 വരെ ക്ഷേത്രത്തിൽ താൽക്കാലിക പൂജാരിയായി ജോലി ചെയ്തിരുന്ന മിഥുനാണ് മോഷണം നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. മോഷ്ടിച്ച സ്വർണത്തിൻ്റെ ഒരു ഭാഗം വിവിധ സ്വർണക്കടകളിൽ വിറ്റതായും ബാക്കി സ്വർണം ഉപയോഗിച്ച് മറ്റു ആഭരണങ്ങൾ വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്.

അലമാര താക്കോൽ ഉപയോഗിച്ച് തുറന്നാണ് ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ടതെന്നതിനാൽ, സെക്രട്ടറിയുടെ അറിവില്ലാതെ സ്വർണം നഷ്ടപ്പെടില്ലെന്ന നിലപാടിലായിരുന്നു ഭരണസമിതിയിലെ ചില അംഗങ്ങൾ. ഇതേത്തുടർന്ന് ആരോപണങ്ങൾ നേരിട്ട സുരേന്ദ്രൻ നായർ സ്വന്തം കൃഷിയിടം വിറ്റ് ക്ഷേത്രത്തിന് സ്വർണം വാങ്ങി നൽകുകയായിരുന്നു.

യഥാർത്ഥ പ്രതി പിടിയിലായതോടെ മാസങ്ങളായി നേരിട്ട മാനസിക വിഷമത്തിൽനിന്ന് ആശ്വാസം ലഭിച്ചിരിക്കുകയാണ് മുൻ സെക്രട്ടറിക്ക്.

താൻ വാങ്ങി നൽകിയ സ്വർണം തിരികെ നൽകാൻ ക്ഷേത്രഭരണസമിതി തയ്യാറാകുമെന്നാണ് സുരേന്ദ്രൻ നായരുടെ പ്രതീക്ഷ. അറസ്റ്റിലായ മിഥുനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!