ചപ്പാത്ത് പി.ഡി.എസ് യൂണിറ്റ് വാര്‍ഷികവും ജൂബിലി സംഗമവും ഞായറാഴ്ച്ച

ചപ്പാത്ത് പി.ഡി.എസ് യൂണിറ്റ് വാര്‍ഷികവും ജൂബിലി സംഗമവും ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 1.30ന് ചപ്പാത്ത് സെന്റ് ആന്റണീസ് പാരീഷ് ഹാളില്‍ നടക്കും.
അഡ്വ.സിറിയക് തോമസ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. പി.ഡി.എസ് ജോയിന്റ് ഡയറക്റ്റര്‍ ഫാ. ദിപു ആന്റണി അധ്യക്ഷത വഹിക്കും.
പി.ഡി.എസ് പ്രോഗ്രാം ഡയറക്റ്റര്‍ സിബി ജോസഫ് ആമുഖ പ്രഭാഷണം നടത്തും.
ജില്ലാ പഞ്ചായത്തംഗം ടോണി തോമസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഓമന സോദരന്‍, പഞ്ചായത്ത് അംഗം ജാന്‍സി ചെറിയാന്‍, പി.ഡി.എസ് കോര്‍ഡിനേറ്റര്‍ മിനി ടോമി തുടങ്ങിയവര്‍ പ്രസംഗിക്കും.
ചടങ്ങില്‍ മികച്ച വിജയം നേടിയ സംഘാംഗങ്ങളുടെ വിദ്യാര്‍ഥികള്‍, വനിതാ ക്ഷീര കര്‍ഷകര്‍, മുതിര്‍ന്ന സംഘാംഗങ്ങള്‍, ജൂബിലി ഗ്രൂപ്പുകള്‍ എന്നിവരെ ആദരിക്കും.
സംഘാംഗങ്ങളുടെ വിവിധ കലാപരിപാടികളും നടക്കുമെന്ന് യൂണിറ്റ് ആനിമേറ്റര്‍ രാജേന്ദ്രന്‍ മാരിയില്‍, ജി. മനോജ്, ലില്ലി രാരിച്ചന്‍ എന്നിവര്‍ പറഞ്ഞു.









































































































































