San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
കമ്പോളംപ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കുരുമുളകിന് ആഭ്യന്തര ഡിമാന്റ് കുതിക്കുന്നു



ആഗോള കുരുമുളക് ഉൽപാദക രാജ്യങ്ങളിൽ ആശ്ചര്യം ഉളവാക്കി വിയറ്റ്നാം കയറ്റുമതിയിൽ പുതിയ നാഴികക്കല്ലിലേക്ക് കുതിക്കുന്നു. സെപ്റ്റംബറിൽ വിയറ്റ്നാം 25,580 ടൺ കുരുമുളക് കയറ്റുമതി നടത്തി. ആഗസ്റ്റിനെ അപേക്ഷിച്ച് കയറ്റുമതി ഏകദേശം 18 ശതമാനം വർധിച്ചു. അതേസമയം, 2025 സെപ്റ്റംബറിനെക്കാൾ 24.9 ശതമാനം വർധനയും രേഖപ്പെടുത്തി. നടപ്പ് വർഷം ആദ്യ ഒമ്പത് മാസത്തിൽ വിയറ്റ്നാമിന്റെ മൊത്തം കുരുമുളക് കയറ്റുമതി 2.15 ലക്ഷം ടണ്ണിലേക്ക് അടുത്തു. ദീപാവലി അടുത്തതോടെ ഇന്ത്യൻ വിപണിയിൽ അതിശക്തമായ ആഭ്യന്തര ഡിമാൻഡാണ് അനുഭവപ്പെടുന്നത്. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് ക്വിന്റലിന് 72,400 രൂപയിൽ വിപണനം നടന്നു. ശൈത്യകാലം പടിവാതിൽക്കൽ എത്തിയിട്ടും ഉത്തരേന്ത്യയിൽനിന്നും ചുക്കിന്റെ ആവശ്യം ഉയർന്നില്ല. ഉയർന്ന വില മുന്നിൽ കണ്ട് കാർഷിക മേഖലയും വിപണിയും ചുക്ക് സംഭരിച്ചിട്ടുണ്ട്. ഇതിനിടയിൽ ഉണക്കൽ കുറഞ്ഞ ചുക്കിൽ കുത്ത് വീഴാൻ തുടങ്ങിയത് ഒരു വിഭാഗം സ്റ്റോക്കിസ്റ്റുകളിൽ സമ്മർദ്ദം ഉളവാക്കി. ഇടത്തരം ചുക്ക് 34,000 രൂപയിലും മികച്ചയിനങ്ങൾ 36,000 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

തെക്കുപടിഞ്ഞാറൻ കാലവർഷം പിൻമാറ്റത്തിന്റെ പാതയിലാണെങ്കിലും തുലാവർഷം മാസത്തിന്റെ രണ്ടാം പകുതിയിൽ സജീവമാകുമെന്ന പ്രതീക്ഷയിലാണ് കാർഷിക കേരളം. അനുകൂല കാലാവസ്ഥ ലഭ്യമായാൽ മികച്ച വിളവ് ഉറപ്പുവരുത്താൻ അവസരം ലഭിക്കുമെന്നാണ് ഏലം കർഷകരുടെ നിലപാട്. ആഭ്യന്തര വ്യാപാരികളും കയറ്റുമതിക്കാരും ദീപാവലി വരെയുള്ള ആവശ്യങ്ങൾ മുന്നിൽ കണ്ട് സംഭരണം തുടരുകയാണ്. ശരാശരി ഇനം ഏലക്ക കിലോയ്ക്ക് 3146 രൂപയിലും മികച്ചയിനങ്ങൾ 3644 രൂപയിലും കൈമാറി. മൊത്തം 90,752 കിലോ ഏലക്ക വിൽപ്പനയ്ക്ക് എത്തിയതിൽ 82,488 കിലോയും വിറ്റഴിഞ്ഞു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!