നാട്ടുവാര്‍ത്തകള്‍
കനത്ത മഴയിൽ മലവെള്ളപ്പാച്ചിൽ; കൂട്ടിക്കൽ പഞ്ചായത്തിലെ ഇളംകാട്ടിൽ വീണ്ടും ഉരുൾപൊട്ടൽ
കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ ഇന്നലെയും ശക്തമായ മഴപെയ്തു. മണിമലയാറ്റിലേക്ക് എത്തുന്ന പുല്ലകയാറിൽ ജലനിരപ്പ് ഉയർന്നു . അപകട നിലയിലേക്ക് വെള്ളം എത്തിയിട്ടില്ല. ഇതിനിടെ, കൂട്ടിക്കൽ പഞ്ചായത്തിലെ ഇളംകാട് മ്ലാക്കരയിൽ ഇന്നലെ ഉരുൾപൊട്ടി. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം.ഇളംകാട് ഭാഗത്ത് താൽക്കാലിക പാലം ഒലിച്ചു പോയത് മൂലം അകപ്പെട്ട 16 പേരെ ദുരന്തനിവാരണ – ഫയർഫോഴ്സ് സേനാംഗങ്ങൾ സുരക്ഷിത സ്ഥലത്തേക്ക് എത്തിച്ചു. ഇനി ആരെങ്കിലും അകപ്പെട്ടു എന്ന് ഉറപ്പുവരുത്തുന്നതിനായി സേനാംഗങ്ങൾ മലമുകളിലേക്ക് തിരിച്ചിട്ടുണ്ട്. മലമുകളിൽ രണ്ടു വീടുകൂടി സ്ഥിതി ചെയ്യുന്നുണ്ട്. ഫയർഫോഴ്സും പൊലീസ് സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.