San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

അസീസ് നെടുമങ്ങാട് നായകനാകുന്ന 'മോഹനവള്ളി'യ്ക്ക് പാക്കപ്പ്



സീസ് നെടുമങ്ങാട് നായകനാകുന്ന ആദ്യ ചിത്രം ‘മോഹനവള്ളി’യുടെ ചിത്രീകരണം പൂർത്തിയായി. ‘ഒരു സ്വപ്നം പോലെ ഞാൻ ആദ്യമായി നായകനായ എന്റെ ഫിലിമിന്റെ ഷൂട്ട്‌ പാക് അപ്പ് ആയി’, എന്ന് കുറിച്ച് കൊണ്ട് അസീസ്ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഹൊറർ, ഫാൻ്റസി, ഹ്യൂമറിലൂടെ അവതരിപ്പിക്കുന്ന ചിത്രം നവാഗതനായ ഉമേഷ് എസ് നായർ സംവിധാനം ചെയ്യുന്നത്. സഞ്ജീവ് ശിവൻ, ലിയോ തദേവൂസ്, വൈശാഖ്, പ്രശാന്ത് മാമ്പുള്ളി എന്നീ സംവിധായകർക്കൊപ്പം പ്രവർത്തിച്ചു കൊണ്ടാണ് ഉമേഷ് സംവിധായക നിരയിലേക്കെത്തുന്നത്.

ഓരോ മനുഷ്യൻ്റെയും ജീവിതത്തിൽ വള്ളിക്കെട്ടുകൾ അരങ്ങേറാറുണ്ട്. ഇവിടെ തനി നാട്ടിന്‍പുറത്തുകാരനായ പ്രേമദാസൻ എന്ന യുവാവ് മോഹിച്ചു പിടിച്ചത് സുന്ദരമായ മോഹനവള്ളി എന്ന കുരുക്കാണ്. പിന്നീട് കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് ആ കുരുക്ക് ഏറ്റെടുത്തു. അത് അഴിക്കാനുള്ള ശ്രമത്തിൻ്റെ, രസകരമായ മുഹൂർത്തങ്ങളുടെ ചലച്ചിത്രാവിഷ്‌കാരണമാണ് മോഹനവള്ളി എന്ന ചിത്രം.

ജെ സ്റ്റുഡിയോസ് & എ2എ മൂവി സ്റ്റുഡിയോസിൻ്റെ ബാനറിൽ ആണ് മോഹനവള്ളി നിർമ്മിക്കുന്നത്. സമീപകാലത്ത് പ്രേഷകശ്രദ്ധ നേടിയ നിരവധി ചിത്രങ്ങളിലൂടെ തിളങ്ങിയ അസീസ് നെടുമങ്ങാടാണ് കേന്ദ്ര കഥാപാത്രമായ പ്രേമദാസനെ അവതരിപ്പിക്കുന്നത്. ബൈജു സന്തോഷ്, രക്ഷന ഇന്ദുചൂഡൻ, ഭഗത് മാനുവൽ, സെന്തിൽ കൃഷ്‌ണ, ബിന്ദു പണിക്കർ, മൊട്ട രാജേന്ദ്രൻ, തുഷാര പിള്ള, ശ്രീജ രവി, വിജയ് മുത്തു, അബിൻ ബിനോ, ശശാങ്കൻ മയ്യനാട് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

രചന- രാഹുൽ കല്യാൺ. സംഗീതം- അർക്കാഡോ, ഛായാഗ്രഹണം -സുധീർ സുരേന്ദ്രൻ, എഡിറ്റിംഗ് – സുനേഷ് സെബാസ്റ്റ്യൻ, കലാ സംവിധാനം – മകേഷ് മോഹൻ, മേക്കപ്പ് – സിജേഷ് കൊങ്ങോട്ടി, കോസ്റ്റ്യൂം ഡിസൈൻ – അരവിന്ദ് കെ ആർ, സൗണ്ട് മിക്സിംഗ് – എം ആർ. രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ – ആശിഷ് ജോസ് ഇല്ലിക്കൽ, ഡിസൈൻ – യെല്ലോടൂത്ത്, മാർക്കറ്റിംഗ് – ഒപ്റ, സ്റ്റിൽസ്- വിഷ്‌ണു ആർ. ഗോവിന്ദ്, പ്രൊഡക്‌ഷൻ എക്സിക്യുട്ടീവ്സ് – കമലാക്ഷൻ പയ്യന്നൂർ അനിൽ അൻസാദ്, പ്രൊഡക്‌ഷൻ കൺട്രോളർ -ശശി പൊതുവാൾ. പാലക്കാട്, കൊല്ലങ്കോട്, പൊള്ളാച്ചി, പഴനി എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും. പിആര്‍ഒ വാഴൂർ ജോസ്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!