അണ്ണന്റെ ലാസ്റ്റ് ഡാൻസ്… വിജയ് ചിത്രം ജന നായകൻ ഒടിടി സ്ട്രീമിങ് ആരംഭിച്ചു

തിയേറ്ററുകളില്‍ വലിയ വിജയം സ്വന്തമാക്കിയ ശേഷം വിജയ്യുടെ ജന നായകന് ഒടിടി റിലീസിന് എത്തുകയാണ്. തമിഴ്നാട് മുഖ്യമന്ത്രിയുടെ വിജയ്യുടെ ജന നായകനെ ആവേശത്തിലായിരുന്നു ആരാധകര്‍ തിയേറ്ററില്‍ വരവേറ്റത്. സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും സിനിമ കോടികള്‍ വാരിക്കൂട്ടിയിരുന്നു. ആഗോളതലത്തില്‍ 300 കോടി സിനിമ നേടി കഴിഞ്ഞു. Zee 5ലാണ് ചിത്രത്തിന്റെ സ്ട്രീമിങ് നടക്കുന്നത്.
ഏറെ നാള് നീണ്ട റിലീസ് പ്രതിസന്ധികള്‍ക്ക് ശേഷമാണ് ജന നായകന് തിയേറ്ററിലെത്തിയത്. വിജയ് നായകനായി എത്തുന്ന ഒരു സിനിമ ഇനി തങ്ങള്‍ക്കൊരിക്കലും FDFS കാണാന്‍ കഴിയില്ലല്ലോ എന്ന സങ്കടം കൂടി ആരാധകര്‍ അന്ന് പങ്കുവെച്ചിരുന്നു. വിജയ്യുടെ പെര്‍ഫോമന്‍സും മമിത ബൈജുവിന്റെ സീനുകളുമെല്ലാം കയ്യടി നേടുന്നുണ്ടെങ്കിലും സിനിമാ സാധാരണ രക്ഷകന് ടെംപ്ലേറ്റിന്റെ വികലമായ രൂപമാണ് എന്നായിരുന്നു ചില പ്രതികരണങ്ങള്‍.
സിനിമ വിജയ്യുടെ രാഷ്ട്രീയ പ്രവേശം ലക്ഷ്യം വെച്ച് തന്നെയുള്ളതാണെന്നും ഡയലോഗുകളില്‍ അവ തെളിഞ്ഞു നില്‍ക്കുന്നുണ്ട് എന്നും അഭിപ്രായങ്ങളുണ്ടായിരുന്നു. ബാലയ്യയുടെ ഭഗവന്ത് കേസരി എന്ന ചിത്രത്തിന്റെ കഥയിലെ ചില ഭാഗങ്ങള്‍ ജന നായകനില്‍ ഉണ്ടെങ്കിലും സിനിമ പൂര്‍ണമായും ആ രീതിയിലാണ് സഞ്ചരിക്കുന്നത് എന്നും പ്രേക്ഷകര്‍ വ്യക്തമാക്കുന്നുണ്ട്. സിനിമയ്ക്കായി അനിരുദ്ധ് ഒരുക്കിയ പാട്ടുകള്‍ക്കും സ്കോറിനും കയ്യടിയുണ്ടായിരുന്നു.
എച്ച് വിനോദ് സംവിധാനം ചെയ്ത ജന നായകന് കെവിഎന്‍ പ്രൊഡക്ഷന്‍സാണ് നിര്‍മിച്ചിരിക്കുന്നത്. വിജയ്, മമിത ബൈജു എന്നിവരെ കൂടാതെ പൂജ ഹെഗ്ഡെ, ബോബി ഡിയോള്‍, ഗൗതം വാസുദേവ് മേനോന്, പ്രകാശ് രാജ്, പ്രിയാമണി, നരേന് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.









































































































































