കുമളിയിൽ കഞ്ചാവ് ചെടി കണ്ടെത്തി

കുമളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അഭിലാഷ് കുമാർ 26.07.2026 തീയതി സ്റ്റേഷൻ പരിധിയിൽ പട്രോളിങ്ങ് നടത്തിവരവേ ചെങ്കര ഭാഗത്ത് കഞ്ചാവ് ചെടി വളർന്നുനിൽക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പരിശോധിച്ചതിൽ ചെങ്കര എട്ടേക്കർ ഭാഗത്ത് തേയിലത്തോട്ടത്തിൽ 1.54 മീറ്റർ ഉയരത്തിൽ ഒരു ഗഞ്ചാവ് ചെടി വളർന്ന് നിൽക്കുന്നതായി കണ്ടെത്തുകയായിരുന്നു. ഗഞ്ചാവ് ചെടി കുമളി പോലീസ് കസ്റ്റഡിയിലെടുത്തു കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
“ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട്“ എന്ന കേരള പോലീസിന്റെ ലഹരിവിരുദ്ധ പ്രൊജക്റ്റിന്റെ ഭാഗമായി 26-07-2026 ൽ ഇടുക്കി ജില്ലയിൽ 7 കേസ്സുകളിൽ നിന്നായി 6 പേർ അറസ്റ്റിലാവുകയും 10 ഗ്രാം ഗഞ്ചാവ്, 1 ഗഞ്ചാവ് ചെടി എന്നിവ പിടിച്ചെടുക്കുകയും ചെയ്തു.
ഇടുക്കി ജില്ലയിലെ നിങ്ങളുടെ ചുറ്റുപാടുകളില്‍ നടക്കുന്ന ലഹരിവസ്തുക്കളുടെ കച്ചവടങ്ങളോ, ഉപയോഗമോ ശ്രദ്ധയില്‍പെട്ടാല്‍ ഇടുക്കി ജില്ലാ തൂഫാൻ കൺട്രോൾ റൂം നമ്പരായ 9497932508 ൽ അറിയിക്കൂ. ഇത്തരത്തില്‍ സന്ദേശം അറിയിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കും.







































































































































