San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

ആറ്റുകാൽ പൊങ്കാല അടുപ്പ് മാറ്റൽ വിവാദം; ഭരണസമിതിക്കെതിരെ രൂക്ഷ വിമർശനം



ആറ്റുകാൽ പൊങ്കാല അടുപ്പ് മാറ്റൽ വിവാദം, ഭരണസമിതിക്കെതിരെ വിമർശനം ശക്തമാകുന്നു. തീരുമാനം അശാസ്ത്രീയമെന്ന നിലപാടിലുറച്ച് പ്രതിപക്ഷം. ചുടുകല്ലു ഉപയോഗിച്ചുള്ള അടുപ്പുകൂട്ടൽ വർഷങ്ങളായി തുടരുന്ന ആചാരമെന്നും പ്രതിപക്ഷം. വിവാദം തണുപ്പിക്കാൻ ശ്രമം തുടർന്ന് ഭരണസമിതി. മേയർ പങ്കുവെച്ചത് പൊങ്കാലയുമായി ബന്ധപ്പെട്ട അവലോകനയോഗത്തിൽ ഉയർന്നുവന്ന അഭിപ്രായമെന്ന നിലപാടിലാണ് ആറ്റുകാൽ ഭരണസമിതി.ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഇഷ്ടിക അടുപ്പുകള്‍ക്ക് പകരം സ്റ്റീല്‍ അടുപ്പുകള്‍ ഉപയോഗിക്കുന്നതു സംബന്ധിച്ച് അവസാന തീരുമാനം ആറ്റുകാല്‍ ക്ഷേത്ര ട്രസ്റ്റിന്‍റേതാണെന്ന് തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ വി വി രാജേഷ് ഇന്നലെ വ്യക്തമാക്കിയിരുന്നു.

ഇഷ്ടിക അടുപ്പുകള്‍ക്ക് പകരം വെല്‍ഡ് ചെയ്ത് രൂപപ്പെടുത്തിയ സ്റ്റീല്‍ അടുപ്പുകള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് ഒരാശയം മുന്നോട്ടു വയ്ക്കുകമാത്രമാണ് കഴിഞ്ഞ ദിവസം ചെയ്തതെന്ന് രാജേഷ് പറഞ്ഞു. ഇക്കാര്യങ്ങള്‍ വിവാദമാക്കേണ്ടതില്ല. ക്ഷേത്ര ട്രസ്റ്റും ഭക്ത ജനങ്ങളുമാണ് അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത്.പൊങ്കാലയ്ക്ക് ഏത് അടുപ്പു ഉപയോഗിക്കണം, എങ്ങനെയെല്ലാം ആചാരങ്ങള്‍ പാലിച്ച് പൊങ്കാല നടത്തണം എന്നതൊക്കെ അതുമായി ബന്ധപ്പെട്ട ക്ഷേത്ര ഭാരവാഹികളാണ് തീരുമാനമെടുക്കുന്നത്.

അതിലൊന്നും കൈകടത്താന്‍ കോര്‍പ്പറേഷന്‍ തയ്യാറല്ല. പൊങ്കാലയ്‌ക്കെത്തുന്ന ഭക്തര്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കുക എന്നതാണ് കോര്‍പ്പറേഷന്റെ ചുമതല. അത് കൃത്യമായി നിര്‍വ്വഹിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ഭക്തര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാതെ സുഗമമായി പൊങ്കാല നിര്‍വ്വഹിക്കാനുള്ള സാഹചര്യം സൃഷ്ടിക്കും. കുടിവെള്ളമെത്തിക്കുന്നതിനും സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും നഗരം വൃത്തിയായി സൂക്ഷിക്കുന്നതിനും മെഡിക്കല്‍ സേവനങ്ങള്‍ നല്‍കുന്നതിനും എല്ലാം നഗരസഭ മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുമെന്ന് രാജേഷ് വ്യക്തമാക്കി.

ഫെബ്രുവരി 22ന് നടക്കുന്ന പൊങ്കാല സുഗമവും സുരക്ഷിതവുമായി നടത്തുന്നതിനായി വളരെ നേരത്തെ തന്നെ കോര്‍പ്പറേഷന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പൊങ്കാലയ്ക്ക് ചില പ്രദേശങ്ങളില്‍ അനുഭവപ്പെട്ട കുടിവെള്ള ക്ഷാമം ആവര്‍ത്തിക്കാതിരിക്കാന്‍ വാട്ടര്‍ അതോറിറ്റിയുമായി നഗരസഭ ചര്‍ച്ച നടത്തി. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക യോഗവും ചേരുമെന്നും രാജേഷ് പറഞ്ഞു.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button