Idukki വാര്‍ത്തകള്‍
ഒ.ബി.സി/ഇ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പ്

നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടല്‍ മുഖേന മൈനോരിറ്റി സ്കോളര്‍ഷിപ്പിനായി അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്ത ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് പി.എം യശസ്വി ഒ.ബി.സി/ഇ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് ഇ – ഗ്രാന്റ്സ് പോര്‍ട്ടല്‍ മുഖേന അപേക്ഷ സമര്‍പ്പിക്കാം. ഇതിനായി ജൂലൈ 31 വരെ പോര്‍ട്ടല്‍ സജ്ജമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളിലെ 9, 10 ക്ലാസ്സുകളില്‍ പഠനം നടത്തുന്ന, മറ്റ് ന്യൂനപക്ഷ സ്കോളര്‍ഷിപ്പുകള്‍ ലഭ്യമാകാത്തവരാണ് അപേക്ഷിക്കേണ്ടത്. വിശദ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന സര്‍ക്കുലര്‍, അപേക്ഷാ ഫോറത്തിന്റെ മാതൃക എന്നിവ www.egrantz.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് എറണാകുളം മേഖലാ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0484 2983130







































































































































