ഇത് അർജന്റീനയാടാ!; എക്സ്ട്രാ ടൈമിൽ സ്വിസ് പൂട്ട് പൊളിച്ച് അർജന്റീന

ലോകകപ്പ് ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ സ്വിറ്റ്സർലാൻഡിനെ തകർത്ത് അർജന്റീന സെമിയിൽ. എക്സ്ട്രാ ടൈമിൽ അൽവാരസും ലൗട്ടാരോ മാർട്ടിനസും നേടിയ ഗോളിൽ ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു ജയം.
മത്സരത്തിന്‍റെ 10-ാം മിനിറ്റിൽ അർജന്‍റീന മുന്നിലെത്തി. മെസ്സിയെടുത്ത കോർണർ കിക്കിൽ നിന്ന് ഉയർന്നുവന്ന പന്ത് മികച്ച ഹെഡറിലൂടെ മാക് അലിസ്റ്റർ സ്വിസ് വലയിലെത്തിച്ചു.
43-ാം മിനിറ്റിൽ ലിയാൻഡ്രോ പരേഡസിനെ ഫൗൾ ചെയ്തതിന് സ്വിസ് താരം ബ്രെൽ എംബോളോയ്ക്ക് റഫറി മഞ്ഞക്കാർഡ് നൽകി. രണ്ടാം പകുതിയിൽ ഫൗൾ അഭിനയിച്ചതിന് താരത്തിന് പിന്നീട് റെഡ് കാർഡും ലഭിച്ചു.
രണ്ടാം പകുതിയിൽ ഒട്ടേറെ ശ്രമങ്ങൾക്കൊടുവിലാണ് സ്വിറ്റ്സർലൻഡ് സമനില ഗോൾ നേടിയത്. 67–ാം മിനിറ്റിൽ പെനൽറ്റി ബോക്സിനുള്ളിൽ റിക്കാർഡോ റോഡ്രിഗസ് നൽകിയ കൃത്യമായ പാസ്സ് ഡാൻ എൻഡോയ് കൈക്കലാക്കുകയും എമിലിയാനോ മാർട്ടിനെസിനെ മറികടന്ന് പോസ്റ്റിന്റെ വലതുമൂലയിലേക്ക് അടിച്ചുകയറ്റുകയും ചെയ്തു.
തുടർന്ന് വിജയഗോളിനായി ഇരു ടീമുകളും കിണഞ്ഞു ശ്രമിച്ചെങ്കിലും നിശ്ചിത സമയത്ത് ഗോൾ പിറന്നില്ല. ശേഷം എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിൽ 112-ാം മിനിറ്റിലായിരുന്നു അൽവാരസിന്റെ ഗോൾ പിറന്നത്. തൊട്ടുപിന്നാലെ ലൗട്ടാ രോ മാർട്ടിനസിന്റെയും ഗോളെത്തി.
സെമിയിൽ ഇംഗ്ലണ്ടാണ് അർജന്റീനയുടെ എതിരാളികൾ.







































































































































