ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ ഉടുമ്പൻചോല മേഖല കട്ടപ്പന വെസ്റ്റ് യൂണീറ്റംഗം ജോർജ്ജ് വർഗ്ഗീസ് അനുസ്മരണവും സാന്ത്വനം ധനസഹായ വിതരണവും നടന്നു

ആൾ കേരള ഫോട്ടോഗ്രാഫേഴ് സ് അസ്സോസിയേഷൻ ഉടുമ്പൻചോല മേഖല കട്ടപ്പന വെസ്റ്റ് യൂണീറ്റംഗം ജോർജ്ജ് വർഗ്ഗീസ് അനുസ്മരണവും സാന്ത്വനം ധനസഹായ വിതരണവും നടന്നു. കട്ടപ്പന YMCA ഹാളിൽ നടന്ന ചടങ്ങ് ഇടക്കി MLA റോയ് കെ. പൗലോസ് ഉത്ഘാടനം ചെയ്തു.
കട്ടപ്പന YMCA ഹാളിൽ വച്ചാണ് അനുസ്‌മരണ യോഗം സംഘടി
പ്പിച്ചത്.
സാന്ത്വനം ധനസഹായ പദ്ധതിയിലുൾപ്പെടുത്തി
3 വർഷം കൊണ്ട് 147 പേർക്കായി 13 കോടി രൂപയാണ് ധനസഹായം നൽകിയത്.
ജില്ലാ പ്രസിഡൻ്റ് സെബാൻ അതിര ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു.
ജില്ലാ സെക്രട്ടറി സുനിൽ കളർഗേറ്റ് യോഗത്തിന് സ്വാഗതം പറഞ്ഞു. ഇടുക്കി MLA റോയി കെ പൗലോസ് സാന്ത്വനം ധനസഹായ വിതരണം നടത്തി.
ജില്ലാ വെൽഫെയർ ഫണ്ട് ജില്ലാ പ്രസിഡൻ്റ് സെബാൻ ആതിര നൽകി. മേഖല പ്രസിഡൻ്റ് ജിലീഷ് ജോർജജ്, അന്തരിച്ച ജോർജ്ജ് വർഗ്ഗീസ് അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന SHG കോഡിനേറ്റർ T.G ഷാജി, സംസ്ഥാന കമ്മിറ്റിയംഗം റോബിൻ എൻവീസ്, കട്ടപ്പന വെസ്‌റ്റ് യൂണിറ്റ് പ്രസിഡൻ്റ് ജാക്‌സൺ തോമസ്, ജില്ലാ ട്രഷറർ ജോസഫ് മാത്യു എന്നിവർ സംസാരിച്ചു.







































































































































