Idukki വാര്‍ത്തകള്‍
യാത്രയയപ്പും അനുമോദന സമ്മേളനവും

എയ്ഡഡ് സ്‌കൂൾ ടീച്ചേഴ്‌സ് സൊസൈറ്റിയിൽ നിന്നും വിരമിച്ച അംഗങ്ങളുടെ യാത്രയയപ്പും എസ്.എസ്.എൽ.സി, പ്ലസ്.ടു. പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ.പ്ലസ്. നേടിയ സൊസൈറ്റിയിലെ എ.ക്ലാസ് അംഗങ്ങളുടെ മക്കൾക്കുള്ള അനുമോദനവും ക്യാഷ് അവാർഡ് വിതരണവും . വിശിഷ്ട അധ്യാപക അനധ്യാപക അവാർഡ് നേടിയ അംഗങ്ങളെ ആദരിക്കലും ശനിയാഴ്ച രണ്ടിന് സൊസൈറ്റിയുടെ ഹെഡ് ഓഫീസിൽ നടക്കും. ഡീൻ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്യും. നഗരസഭാധ്യക്ഷൻ ജോയി വെട്ടിക്കുഴി മുഖ്യസന്ദേശം നൽകുമെന്ന് പ്രസിഡന്റ് ആനന്ദ് എ.കോട്ടിരി സെക്രട്ടറി എബ്രഹാം ഡൊമിനിക്, ജെയ്സൺ ജോസഫ് , ദീപു ജേക്കബ് തുടങ്ങിയവർ അറിയിച്ചു.







































































































































