കട്ടപ്പന ഇടവക SMYM യുവജന സംഘടനയും കട്ടപ്പന ഇടവക സൺഡേസ്കൂൾ കുട്ടികളും ഓപ്പറേഷൻ തൂഫാൻ ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി

K. C. B. C യുവജനദിനത്തോട് അനുബന്ധിച്ച് കട്ടപ്പന ഫൊറോന സീറോ മലബാർ യൂത്ത് മൂവ്മെന്റ് (SMYM) യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ കട്ടപ്പന എക്സൈസ് ഉദ്യോഗസ്ഥരുമായി ചേർന്ന് കട്ടപ്പന ഇടവക സീറോ മലബാർ യൂത്ത് മൂവ്മെന്റ് (SMYM) യുവജന സംഘടനയും കട്ടപ്പന ഇടവക സൺഡേസ്കൂൾ കുട്ടികളും ഓപ്പറേഷൻ തൂഫാൻ ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി.
കട്ടപ്പന പള്ളി അങ്കണത്തിൽ വച്ചു നടന്ന പരിപാടിയിൽ കട്ടപ്പന ഫൊറോന എസ് എം വൈ എം ഡയറക്ടർ ഫാദർ മജു നിരവത്ത് ആമുഖ പ്രഭാഷണം നടത്തി. കട്ടപ്പന ഫൊറോന പ്രസിഡന്റ് ആകാശ് ഇടത്തിപ്പറമ്പിൽ സ്വാഗതം ആശംസിച്ചു. കട്ടപ്പന സിവിൽ എക്സൈസ് ഓഫീസർ അമൽ സുരേഷ് കുട്ടികൾക്കും യുവജനങ്ങൾക്കും ബോധവൽക്കരണ ക്ലാസ് നൽകി. എക്സൈസ് ഡിപ്പാർട്ട്മെന്റിലെ പ്രിവന്റീവ് ഓഫീസർ ഷിയാദ് എ ലഹരിക്കെതിരെയുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലഹരിക്കെതിരെ കേരള സംസ്ഥാന സർക്കാരിന്റെ മുന്നേറ്റത്തിന് പിന്തുണ നൽകിയ പരിപാടിയിൽ കട്ടപ്പന ഇടവക അസിസ്റ്റന്റ് വികാരി ഫാദർ അനൂപ് കരിങ്ങാടും, കട്ടപ്പന എസ് എം വൈ എം എക്സിക്യൂട്ടീവ് അംഗങ്ങളും, കട്ടപ്പന ഇടവക എസ് എം വൈ എം എക്സിക്യൂട്ടീവ് അംഗങ്ങളും, കട്ടപ്പന ഇടവകയിലെ സൺഡേ സ്കൂൾ കുട്ടികളും യുവജനങ്ങളും പങ്കുചേർന്നു. ആയിരത്തോളം കുട്ടികളും യുവജനങ്ങളും അണിനിരന്ന പരിപാടിയിൽ ഫാദർ കലയത്തിനാൽ, സിസ്റ്റർ റിറ്റ മരിയ, സിസ്റ്റർ ട്രീസ, എക്സൈസ് ഡിപ്പാർട്ട്മെന്റിലെ ഓഫീസേഴ്സ് എന്നിവരും സന്നിഹിതരായിരുന്നു.



























































































































