San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

മുല്ലപ്പെരിയാറിൽ തീരുമാനം വൈകുന്നത് ആശങ്കാജനകം



കേരളത്തിലെ 5 ജില്ലകളിലെ നാൽപതുലക്ഷത്തോളം വരുന്ന ആളു കളുടെ ജീവന് ഭീഷണിയായി നിൽക്കുന്ന മുല്ലപ്പെരിയാർ പ്രശ്ന‌ത്തിന് പരിഹാരം വൈകുന്നത് ആശങ്കാജനകമാണ്. 2018 ലെ പ്രളയത്തിൽ മുല്ല പ്പെരിയാറിലേക്ക് ഒഴുകിവന്ന പ്രളയജലം നിയന്ത്രിക്കാൻ ഒരു മുന്നറി യിപ്പും ഇല്ലാതെ തമിഴ്‌നാട് രാത്രി 2 മണിക്ക് ജലം തുറന്നുവിട്ടത് മുല്ലപ്പെരി യാർ മുതൽ കൊച്ചി വരെ ആശങ്കപടർത്തിയിരുന്നു. 2025 ൽ ജൂൺ ആദ്യ ആഴ്ച്‌ച കേരളത്തിൽ ആരംഭിച്ച കാലവർഷം ജൂൺ 29 ആയപ്പോഴേക്കും ഡാം നിറഞ്ഞ് കവിഞ്ഞ് സ്‌പിൽവേ തുറുന്നുവിടേണ്ട സാഹചര്യം ഉണ്ടാ യി. 2025 ൽ തന്നെ തുലാവർഷം ശക്തമായതോടെ ഒക്ടോബറിൽ മുല്ലപ്പെ രിയാർ വീണ്ടും തുറക്കേണ്ട സാഹചര്യം ഉണ്ടായി.
മുല്ലപ്പെരിയാർ ഡാം നിറയുന്ന സമയങ്ങളിലൊക്കെ ഡാമിൻ്റെ തൊട്ടുതാഴെ വള്ളക്കടവിൽ താമസിക്കുന്ന ആളുകൾ വീടുവിട്ട് മറ്റുസ്ഥല ങ്ങളിലേക്ക് മാറി താമസിക്കുന്ന സ്ഥിതി കൊല്ലങ്ങളായി തുടരുകയാണ്. തമിഴ്നാട്ടിൽ പുതിയ രാഷ്ട്രീയ പാർട്ടി ഗവൺമെൻ്റ് ഉണ്ടാക്കുകയും അതിനെ അഖിലേന്ത്യാ കോൺഗ്രസ് നേതൃത്വവും സിപിഎം ഉൾപ്പെടെ യുള്ള ഇടതുപക്ഷ പാർട്ടികളും പിന്തുണ നൽകുകയും ചെയ്‌തപ്പോൾ കേരളത്തിൽ മുല്ലപ്പെരിയാർ പ്രശ്‌നത്തിന് ഏറെ പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ, തമിഴ്‌നാട്ടിൽ മുൻമുഖ്യമന്ത്രിമാർ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടി ആക്കിമാറ്റണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടിരുന്നതെങ്കിൽ പുതിയ മുഖ്യമന്ത്രി ജോസഫ് വിജയ് കേരളത്തെ പുതിയ ഡാം പണിയാൻ അനു വദിക്കില്ല എന്ന ഒരു വെല്ലുവിളികൂടി നടത്തിയിരിക്കുയാണിപ്പോൾ. ഒരു മുഖ്യമന്ത്രി നടത്തുന്ന പ്രസ്‌താവനകൾ കേരള-തമിഴ്‌നാട് അതിർത്തി പ്രദേ ശങ്ങളിൽ സാഹോദര്യത്തോടെ കഴിയുന്ന ജനങ്ങൾക്കിടയിൽ അകൽച്ച സൃഷ്ടിക്കുമെന്ന് ആലോചിക്കാതെയുള്ള അപക്വമായ പ്രസ്‌താവനയാണ് അദ്ദേഹം നടത്തിയത്. മുല്ലപ്പെരിയാർ കുടാതെ മറ്റ് 8 ഡാമുകളിൽ നിന്നു കുടി കേരളം തമിഴ്‌നാടിന് വെള്ളം നൽകുന്നുണ്ട് എന്ന് അദ്ദേഹം മനസ്സി ലാക്കിയിരുന്നെങ്കിൽ ഇത്തരം ഒരു പ്രസ്‌താവന അദ്ദേഹം നടത്തുമായിരു ന്നില്ല. 2016 മുതൽ 10 വർഷം അധികാരത്തിലിരുന്ന ഇടതുപക്ഷ സർക്കാർ അവതരിപ്പിച്ച പത്ത് ബഡ്‌ജറ്റിലും മുല്ലപ്പെരിയാറിൽ പുതിയ ഡാം പണി യാൻ 10 കോടി രൂപ നീക്കി വച്ചിരുന്നു. അതല്ലാതെ മറ്റൊരു കാര്യവും 2
അവർ ചെയ്തില്ല. 2026 ൽ അധികാരത്തിൽ വന്ന യുഡിഎഫ് സർക്കാരും അധികാരത്തിൽ വന്ന് ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ തങ്ങളും മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കുമെന്ന് പറഞ്ഞുകഴിഞ്ഞു. വരുന്ന 5 വർഷവും മലയാളിക്ക് ഈ പ്രസ്‌താവന കേട്ടുകൊണ്ടിരിക്കാം എന്ന ല്ലാതെ ഒന്നും സംഭവിക്കുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല. ഇനി അറിയേണ്ടത് 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഇറക്കിയ പ്രകടനപത്രിക യിൽ മുല്ലപ്പെരിയാർ പ്രശ്‌നത്തിൽ തമിഴ്‌നാടിന് വെള്ളവും, കേരളത്തിന് സുരക്ഷയും ഉറപ്പാക്കുമെന്ന് പറഞ്ഞിരുന്നു. ഏതു മാർഗ്ഗത്തിലൂടെയാണ് ഇത് നടപ്പാക്കാൻ അവർ ഉദ്ദേശിക്കുന്നത് എന്ന് നാളിതുവരെ വെളിപ്പെടു ത്തിയിട്ടില്ല. 29.06.2026 പാർലമെൻ്ററി സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാർ രാജീവ് പ്രതാപ് റോഡിയുടെ അദ്ധ്യക്ഷതയിൽ മൂന്നാറിൽ കൂടിയ യോഗത്തിലും മുല്ലപ്പെരിയാർ പ്രശ്‌നത്തിൽ 2 സ്റ്റേറ്റുകളും, അവരവരുടെ നിലപാടുകളിൽ ഉറച്ചുനിന്നതോടെ മീറ്റിംഗ് ഒരു തീരുമാനവും ആകാതെയാണ് പിരിഞ്ഞത്.
ഈ ഒരു സാഹചര്യത്തിൽ 2014 മെയ് 7 ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആർ എം ബഞ്ചിന്റെ ഉത്തരവിൻ്റെ 152-ാമത്തെ പേജിൽ പറയുന്ന് 50 അടിക്ക് ഒരു പുതിയ ടണൽ നിർമ്മിച്ച് ജലനിരപ്പ് താഴ്ത്തി തമിഴ്‌നാടിന് വെള്ളവും, കേരളത്തിന് സുരക്ഷയും ഉറപ്പാക്കണമെന്ന വിധി നടപ്പാക്കാൻ കേരളവും തമിഴ്‌നാടും തയ്യാറാകണം. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 152 അടിയി ലേക്ക് ഉയർത്തണമെന്ന് തമിഴ്‌നാട് വാദവും മുല്ലപ്പെരിയാർ പുതിയ ഡാം എന്ന കേരളത്തിൻ്റെ വാദവും നിലനിൽക്കുന്നതല്ല. തമിഴ്‌നാടിന് കുടുതൽ ജലവും കേരളത്തിന് പൂർണ്ണ സുരക്ഷയും ഉറപ്പാക്കാൻ താഴ്ന്ന വിദാന ത്തിൽ മറ്റൊരു ടണൽ നിർമ്മിച്ച് മുല്ലപ്പെരിയാർ പ്രശ്‌നത്തിന് ശാശ്വതപരി ഹാരം കാണണമെന്നാണ് കൊച്ചി വൈപ്പിനിൽ കഴിഞ്ഞ 637 ദിവസമായി നടന്നുവരുന്ന മുല്ലപ്പെരിയാർ ടണൽ സമരസമിതി ആവശ്യപ്പെടുന്നത്. അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ
ടണൽ സമരസമിതിക്കുവേണ്ടി മുല്ലപ്പെരിയാർ രക്ഷാധികാരി പ്രൊഫസർ സി പി റോയി, Mob: 9447200707
വാർത്താസമ്മേളനത്തിൽ സമരസമിതി പ്രസിഡൻ്റ് രമേശ് രവി, സെക്രട്ടറി സ്മിജിൻ രാജ്, ഷിജി, മുക്കപ്പുഴ നന്ദകുമാർ, ഷിജിൻ തോമസ്, അഡ്വ. അനീഷ് ലുക്കോസ് തുടങ്ങിയവർ പങ്കെടുത്തു.
കോട്ടയം
01.07.2026









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!