San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

കോൺഗ്രസ്‌ കട്ടപ്പന ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇടുക്കി എം എൽ എ റോയി കെ പൗലോസിന് സ്വീകരണവും വികസനസദസ്സും നടത്തി



അടുത്ത അഞ്ച് വർഷം കൊണ്ട് ഇടുക്കി നിയോജകമണ്ഡലത്തിൽ നടപ്പിലാക്കേണ്ട വികസന പ്രവർത്തനങ്ങൾ എം എൽ എക്ക്‌ മുന്നിൽ അവതരിപ്പിക്കുന്നതിനായാണ് വികസനസദസ് സംഘടിപ്പിച്ചത്. കട്ടപ്പന സി എസ് ഐ ഗാർഡനിൽ നടന്ന പരിപാടി എ ഐ സി സി അംഗം അഡ്വ: ഇ എം അഗസ്തി ഉൽഘാടനം ചെയ്തു. ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമായാണ് ജനങ്ങൾ ഐക്യ ജനാധിപത്യമുന്നണിയെ അധികാരത്തിൽ ഏറ്റിയതെന്നും ജനങ്ങളുടെ പ്രതീക്ഷക്കൊത്തുയരുവാൻ യു ഡി എഫ് ഗവൺമെന്റ് പ്രതിജ്ഞബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ പ്രദേശങ്ങളിൽ എം എൽ എയുടെ ശ്രദ്ധ പതിയേണ്ട വികസനവിഷയങ്ങൾ കോൺഗ്രസ്‌ പ്രതിനിധികളായ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ടുമാരും ബ്ലോക്ക്‌ -ഗ്രാമപഞ്ചായത്ത് അംഗങ്ങളും പാർട്ടി ഭാരവാഹികളും യോഗത്തിൽ അവതരിപ്പിച്ചു. വികസനസദസ്സിൽ അവതരിപ്പിച്ച വികസനപ്രശ്നങ്ങൾക്ക് സമയബന്ധിതമായി പരിഹാരം കാണുമെന്നും, ആരോഗ്യമേഖലയിലെ അപര്യാപ്തതക്കും, ജില്ലയിലെ സങ്കീർണ്ണമായ ഭൂപ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിനാണ് മുഖ്യ പരിഗണന നൽകുന്നതെന്നും മറുപടി പ്രസംഗത്തിൽ എം എൽ എ പറഞ്ഞു. ഗതാഗതമേഖലയിലെയും ടൂറിസം മേഖലയിലെയും വികസനത്തിനായി പുതിയ കർമ്മപദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുമെന്നും റോയി കെ പൗലോസ് പറഞ്ഞു.ബ്ലോക്ക് പ്രസിഡണ്ട്‌ തോമസ് മൈക്കിൾ അധ്യക്ഷത വഹിച്ചു. യു ഡി എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, കെ പി സി സി സെക്രട്ടറി തോമസ് രാജൻ, ഡി സി സി ഭാരവാഹികളായ എസ് റ്റി അഗസ്റ്റിൻ, മനോജ്‌ മുരളി, ജെയ്‌സൺ കെ ആന്റണി,അടിമാലി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡണ്ട്‌ വി കെ മോഹനൻ നായർ, വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ വിനോദ് ജോസഫ്, കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ റ്റി എൻ ബിജു, കാഞ്ചിയാർ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ സെലിൻ തോമസ്, കൊന്നത്തടി പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട്‌ മോളി ജോയി,നേതാക്കളായ ജോസ് മുത്തനാട്ട്, മിനി സാബു, ഷാജി വെള്ളംമാക്കൽ,അനീഷ് മണ്ണൂർ, സാജു കാരക്കുന്നേൽ,ജോമോൻ തെക്കേൽ,ലീലാമ്മ ബേബി,ആൽബിൻ മണ്ണഞ്ചേരി, ടോമി തെങ്ങുംപള്ളി തുടങ്ങിയവർ പങ്കെടുത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!