കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ പ്രസിഡന്റായി സണ്ണി പയ്യമ്പള്ളിയെ വീണ്ടും തിരഞ്ഞെടുത്തു

സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര പൊതുയോഗം ഉദ്ഘാടനം ചെയ്തു. ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയില്‍ വ്യാപാര സമൂഹവും പങ്കാളിയാകുന്ന ലഹരി വിരുദ്ധ പരിപാടികളുടെ ഉദ്ഘാടനം ജില്ലാ പൊലീസ് മേധാവി ഡോ.എ.നസീം നിര്‍വഹിച്ചു. കാരുണ്യം കുടുംബ സുരക്ഷാനിധി വിതരണോദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളില്‍ അധ്യക്ഷത വഹിച്ചു. തൂഫാന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പൊലീസ് ചൊല്ലിക്കൊടുത്ത വാചകം അംഗങ്ങള്‍ ഏറ്റുചൊല്ലി പ്രതിജ്ഞയെടുത്തു.
സംസ്ഥാന ജനറല്‍ സെക്രട്ടറി ദേവസ്യ മേച്ചേരി, ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് കെ.ആര്‍.വിനോദ്, ജനറല്‍ സെക്രട്ടറി നജീബ് ഇല്ലത്തുപറമ്പില്‍, ട്രഷറര്‍ ആര്‍.രമേശ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എം.കെ.തോമസ്‌കുട്ടി, കെ.വി.അബ്ദുള്‍ ഹമീദ്, ബാബു കോട്ടയില്‍, സംസ്ഥാന സെക്രട്ടറിമാരായ ധനേഷ് ചന്ദ്രന്‍, സബില്‍ രാജ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ പി.എം.ബേബി, വി.എസ്.ബിജു, സി.കെ.ബാബുലാല്‍, എം.കെ.തോമസ്, തങ്കച്ചന്‍ കോട്ടയ്ക്കകം, കട്ടപ്പന യൂണിറ്റ് പ്രസിഡന്റ് സാജന്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. ജില്ലയിലെ 146 യൂണിറ്റുകളില്‍ നിന്നായി 426 കൗണ്‍സില്‍ അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു. തുടര്‍ന്നു നടന്ന ഭരണസമിതി തിരഞ്ഞെടുപ്പില്‍ പ്രസിഡന്റായി സണ്ണി പൈമ്പിള്ളില്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ സെക്രട്ടറിയായി നജീബ് ഇല്ലത്തുപറമ്പിലും ട്രഷററായി ആര്‍.രമേശ് തിരഞ്ഞെടുക്കപ്പെട്ടു.



























































































































